ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

കാലാവസ്ഥാ പ്രവചനത്തില്‍ എഐ മാജിക്കുമായി ഇന്ത്യ

ഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമായ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍, അവയെ പ്രതിരോധിക്കാന്‍ കൃത്രിമ ബുദ്ധി ആയുധമാക്കി ഇന്ത്യ.

രാജ്യത്തെ ആദ്യത്തെ എഐ പ്രാപ്തമാക്കിയ മണ്‍സൂണ്‍ മുന്‍കൂര്‍ പ്രവചന മാതൃക ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കി. ഇനി മുതല്‍ ഓരോ ബുധനാഴ്ചയും, അടുത്ത നാലാഴ്ചത്തെ കാലാവസ്ഥാ വിവരങ്ങള്‍ ബ്ലോക്ക് തലത്തില്‍ വരെ കൃത്യമായി അറിയാന്‍ സാധിക്കും. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് ഈ അത്യാധുനിക സംവിധാനം രാജ്യത്തിന് സമര്‍പ്പിച്ചത്.

മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലെ 3,196 ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാകുക. മണ്‍സൂണിന്റെ വരവ്, മഴയുടെ ലഭ്യത, ഇടവേളകള്‍ എന്നിവ നാല് ദിവസത്തെ മാത്രം മോഡല്‍ പിശകോടെ മുന്‍കൂട്ടി പ്രവചിക്കാന്‍ ഈ എഐ സംവിധാനത്തിന് സാധിക്കും.

കാര്‍ഷിക ആസൂത്രണം, ദുരന്തനിവാരണം, ജലവിഭവ മാനേജ്മെന്റ് എന്നിവയില്‍ ഈ വിപ്ലവകരമായ മാറ്റം വലിയ സ്വാധീനം ചെലുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ഉത്തര്‍പ്രദേശിനായി പ്രത്യേക ഹൈ-റെസല്യൂഷന്‍ മഴ പ്രവചന പൈലറ്റ് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

വെറും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കൃത്യതയാര്‍ന്ന വിവരങ്ങള്‍ നല്‍കുന്ന ഈ സംവിധാനത്തിനായി ഡോപ്ലര്‍ റഡാറുകള്‍, ഉപഗ്രഹ ഡാറ്റ, ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങളാണ് എ.ഐ ഉപയോഗിച്ച് വിശകലനം ചെയ്യുന്നത്.

വിതയ്ക്കല്‍, ജലസേചനം, വിളവെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് കര്‍ഷകരെ സഹായിക്കും.

കാര്‍ഷിക മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വികസിപ്പിച്ച ഈ എ.ഐ മാതൃകകള്‍ ‘അഗ്രിസ്റ്റാക്ക്’ പ്ലാറ്റ്ഫോമുകള്‍ വഴി നേരിട്ട് കര്‍ഷകരിലേക്ക് എത്തും. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ മഴയും അടുത്ത 30 ദിവസത്തെ വരള്‍ച്ചാ സാധ്യതയും നിരീക്ഷിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

2026-ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണയേക്കാള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന പ്രവചനങ്ങള്‍ക്കിടെയാണ് പുതിയ സാങ്കേതികവിദ്യയുടെ വരവ് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ ആഴ്ച അവസാനത്തോടെ ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങളിലും എത്തിയേക്കുമെന്ന് ഐ.എം.ഡി അറിയിച്ചു. എന്നാല്‍ മധ്യ ഇന്ത്യ, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അടുത്ത ഒരാഴ്ചത്തേക്ക് ഉഷ്ണതരംഗം തുടരാന്‍ സാധ്യതയുണ്ട്.

മണ്‍സൂണിന്റെ കൂടുതല്‍ പുരോഗതിയെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങള്‍ ഈ മാസം അവസാനത്തോടെ കാലാവസ്ഥാ വകുപ്പ് പുറത്തുവിടും.

X
Top