പശ്ചിമേഷ്യൻ സംഘർഷത്തിൽ തളർന്ന് ടൂറിസം മേഖലഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് മൂഡീസ്കയറ്റുമതിയില്‍ 863 ബില്യണ്‍ ഡോളറിന്റെ ചരിത്രക്കുതിപ്പ്പെട്രോൾ, ഡീസൽ വില 2 ദിവസത്തിനുള്ളിൽ കൂട്ടിയേക്കും; 5 മുതൽ 10 രൂപ വരെ വർധിക്കാൻ സാധ്യതസ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമാക്കി ഉയർത്തി; കേരളത്തിൽ സ്വർണവിലയിൽ പവന് 10,200 രൂപ വർധന, ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്

ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് മൂഡീസ്

മുബൈ: ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കുറയുമെന്ന് മൂഡീസ്. 2026 ലെ ജിഡിപി വളർച്ചാ പ്രവചനം മൂഡീസ് 6 ശതമാനം ആയി കുറച്ചു.വർധിച്ചുവരുന്ന ഊർജ്ജ ചെലവുകളും ആഗോള അനിശ്ചിതത്വവും ജിഡിപി വളർച്ചയെ ബാധിക്കുമെന്നാണ് അനുമാനം.

ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെയും എൽഎൻജിയെയും വളരെയധികം ആശ്രയിക്കുന്നതിനാൽ നിലവിലെ സംഘർഷം രാജ്യത്തെ ഏറ്റവുമധികം ബാധിക്കാൻ സാധ്യതയുണ്ട് എന്നാണ് അനുമാനം.

രാജ്യത്തെ ഉപഭോഗം കുറയുന്നതും ഉയർന്ന ഊർജ്ജ ചെലവുകളും രാജ്യത്തെ വ്യാവസായിക പ്രവർത്തനങ്ങൾ ചുരുക്കുമെന്ന് മൂഡീസ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ 2026 ലെ ജിഡിപി വളർച്ചാ പ്രവചനം മൂഡീസ് 0.8 ശതമാനമാണ് കുറച്ചത്. ജിഡിപി വളർച്ചാ പ്രവചനം 6 ശതമാനത്തിലാണ്.

ഊർജ്ജ മേഖലയിൽ കനത്ത പ്രതിസന്ധി ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെയും ദ്രവീകൃത പ്രകൃതിവാതകത്തെയും (എൽഎൻജി) അമിതമായി ആശ്രയിക്കുന്നതിനാൽ ഊർജ്ജ മേഖലയിലെ തടസ്സങ്ങൾക്ക് ഏറ്റവും സാധ്യതയുള്ള സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യയെന്നും റേറ്റിംഗ് ഏജൻസി പറഞ്ഞു.

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനാൽ ഇന്ത്യയുടെ വളർച്ച ഏകദേശം 0.8 ശതമാനം വരെ കുറയാമെന്നാണ് കണക്കാക്കുന്നത്. 2027 ലും വളർച്ച കുറയുമെന്ന് മൂഡീസ് പറയുന്നു. 0.5 ശതമാനമാണ് കുറച്ചത്.

എണ്ണ, വാതക വില വർദ്ധനവ് പണപ്പെരുപ്പം ഉയർത്താൻ ഇടയാക്കും മുൻ പ്രവചനങ്ങളെ അപേക്ഷിച്ച് 6% ആണ് വളർച്ചാ പ്രവചനം കുറച്ചു. ഊർജ്ജ വിതരണം സാധാരണ ഗതിയിലാകുമ്പോൾ സ്ഥിതിഗതികൾ ക്രമേണ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top