ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കും

വെല്ലുവിളി ഉയര്‍ത്തി നാണയപ്പെരുപ്പം

കൊച്ചി: ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഏപ്രിലില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 3.48 ശതമാനമായി ഉയർന്നു.

നഗരങ്ങളിലെ വിലക്കയറ്റത്തോത് 3.16 ശതമാനവും ഗ്രാമങ്ങളില്‍ 3.74 ശതമാനവുമാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഇക്കാലയളവില്‍ 4.2 ശതമാനം ഉയർന്നു. മാർച്ചില്‍ ഭക്ഷ്യ വില സൂചിക 3.87 ശതമാനമായിരുന്നു. കിഴങ്ങ് വില കഴിഞ്ഞ മാസം 23.69 ശതമാനം കുറഞ്ഞു.

തക്കാളിക്ക് 35.28 ശതമാനവും കോളി ഫ്ളവറിന് 25.58 ശതമാനവും വില ഉയർന്നു. വെള്ളി ആഭരണങ്ങളുടെ വില വർദ്ധന 144.34 ശതമാനമാണ്. സ്വർണ, പ്ളാറ്റിനം, ഡയമണ്ട് ആഭരണങ്ങള്‍ക്ക് 40.72 ശതമാനം വില ഉയർന്നു. തേങ്ങയ്ക്ക് 44 ശതമാനം വില കൂടി.

വിലക്കയറ്റത്തില്‍ തെലങ്കാന ഒന്നാമത്
രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റത്തോത് രേഖപ്പെടുത്തിയ സംസ്ഥാനം തെലങ്കാനയാണ്. 5.81 ശതമാനം. പുതുച്ചേരി, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും വിലക്കയറ്റം രൂക്ഷമാണ്. കേരളത്തിലെ വിലക്കയറ്റത്തോത് 3.77 ശതമാനമാണ്.

X
Top