ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

രണ്ട്‌ കമ്പനികള്‍ ലിസ്റ്റിംഗ്‌ ദിനത്തില്‍ നിരാശ നല്‍കി

ലാന്റ്‌മാര്‍ക്ക്‌ കാര്‍സിനും അബാന്‍ ഹോള്‍ഡിംഗ്‌സിനും ഓഹരി വിപണിയില്‍ ദുര്‍ബലമായ തുടക്കം. ഇന്നലെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌ത രണ്ട്‌ ഓഹരികളും നിക്ഷേപകര്‍ക്ക്‌ നിരാശയാണ്‌ നല്‍കിയത്‌.

ലാന്റ്‌മാര്‍ക്ക്‌ കാര്‍സ്‌ ഇഷ്യു വിലയില്‍ നിന്നും ഏഴ്‌ ശതമാനം ഡിസ്‌കൗണ്ടോടെയാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. 506 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ലാന്റ്‌മാര്‍ക്ക്‌ കാര്‍സ്‌ 471 രൂപയ്‌ക്കാണ്‌ എന്‍എസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌തത്‌. ലിസ്റ്റിംഗിനു ശേഷം ശേഷം ഓഹരി വില 446.20 രൂപ വരെ ഇടിഞ്ഞു.

അബാന്‍ ഹോള്‍ഡിംഗ്‌സും ലിസ്റ്റിംഗ്‌ ദിനത്തില്‍ വില തകര്‍ച്ച നേരിട്ടു. ഇഷ്യു വിലയില്‍ നിന്നും അബാന്‍ ഹോള്‍ഡിംഗ്‌സ്‌ 19 ശതമാനം വരെ ഇടിഞ്ഞു. മെര്‍സിഡിസ്‌ ബെന്‍സ്‌, ഹോണ്ട, ജീപ്പ്‌, വോക്‌സ്‌വാഗന്‍, റെനോ തുടങ്ങിയ കമ്പനികളുടെ ഡീലര്‍ഷിപ്പാണ്‌ ലാന്റ്‌മാര്‍ക്ക്‌ ഗ്രൂപ്പിനുള്ളത്‌.

2021-22ല്‍ കമ്പനിയുടെ മൊത്തം വരുമാനം 2989 കോടി രൂപയാണ്‌. 52 ശതമാനം വരുമാന വളര്‍ച്ചയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത്‌. ലാഭം ആറിരട്ടിയായി വളരുകയും ചെയ്‌തു.

2020-21ല്‍ 11 കോടി രൂപയായിരുന്ന ലാഭം 2021-22ല്‍ 66 കോടി രൂപയായി. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ വരുമാനം 802 കോടി രൂപയും ലാഭം 18 കോടി രൂപയുമാണ്‌.

എന്‍ബിഎഫ്‌സി സേവനം, ആഗോള സ്ഥാപനങ്ങളുടെ ഓഹരികളിലെയും കമ്മോഡിറ്റികളുടെയും വ്യാപാരം, വിദേശ നാണ്യ വിനിമയം, ഡെപ്പോസിറ്ററി സേവനം തുടങ്ങിയവയാണ്‌ അബാന്‍ ഹോള്‍ഡിംഗ്‌സ്‌ നല്‍കുന്നത്‌. ഹോങ്ങോംഗ്‌, യുകെ, യുഎഇ, ചൈന, മൗറീഷ്യസ്‌, ഇന്ത്യ എന്നിവിടങ്ങളിലാണ്‌ കമ്പനിക്ക്‌ ബിസിനസുള്ളത്‌.

2021-22ല്‍ അബാന്‍ ഹോള്‍ഡിംഗ്‌സ്‌ 35 ശതമാനം ലാഭവളര്‍ച്ചയാണ്‌ കൈവരിച്ചത്‌. അതേ സമയം വരുമാനത്തില്‍ 52 ശതമാനം ഇടിവുണ്ടായി.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ്‌ വരെയുള്ള അഞ്ച്‌ മാസ കാലയളവില്‍ 29.7 കോടി രൂപ ലാഭവും 285 കോടി രൂപ വരുമാനവും രേഖപ്പെടുത്തി.

X
Top