ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

സംസ്ഥാനത്തെ ആദ്യ യൂണിറ്റി മാള്‍ ഉടനെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം: ഭൗമസൂചികയുള്ള ഉത്പന്നങ്ങളുള്‍പ്പെടെ പ്രാദേശിക ഉത്പന്നങ്ങള്‍ക്കായി സംസ്ഥാനത്തെ ആദ്യത്തെ യൂണിറ്റി മാള്‍ ഉടന്‍ തുടങ്ങുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ എല്ലാ താത്പര്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളീയം പരിപാടിയോടനുബന്ധിച്ച് വ്യവസായ-വാണിജ്യ വകുപ്പ് നടത്തിയ ബിടുബി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടെക്നോപാര്‍ക്കിലാണ് യൂണിറ്റി മാള്‍ വരുകയെന്നും മന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2023ല്‍ മന്ത്രിസഭ അംഗീകരിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ ഉത്പന്നങ്ങള്‍ യൂണിറ്റി മാളില്‍ പ്രദര്‍ശിപ്പിക്കാനാകും. ഒരുജില്ല ഒരുത്പന്നം പദ്ധതി പ്രകാരമുള്ളവയ്ക്കും യൂണിറ്റി മാളില്‍ വില്‍പന അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരുത്പന്നം, ഭൗമസൂചിക ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയ്ക്കായി കഴിഞ്ഞ കേന്ദ്രബജറ്റിലാണ് യൂണിറ്റി മാള്‍ (ഏകതാ മാള്‍) എന്ന ആശയം മുന്നോട്ടു വച്ചത്. ഇതിനു പുറമെ എംഎസ്എംഇ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനായി അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ഉത്പന്നത്തിന്‍റെ വികാസത്തിനും വില്‍പനയ്ക്കും യൂണിറ്റി മാളും അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററും വഴിവയ്ക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കാമ്പസുകളും വ്യവസായങ്ങളും തമ്മിലുള്ള സഹകരണത്തോടെ മികച്ച മനുഷ്യവിഭവ ശേഷി രൂപപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ഐഡിസി എം ഡി എസ് ഹരികിഷോര്‍ നന്ദി പ്രകാശിപ്പിച്ചു.

X
Top