വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

വിദേശ നിക്ഷേപത്തില്‍ കേരളം പത്താം സ്ഥാനത്ത്: പി.രാജീവ്

കൊച്ചി: വ്യവസായരംഗത്തെ വിദേശ നിക്ഷേപത്തില്‍ കേരളം പത്താം സ്ഥാനത്ത് എത്തിയതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കേരള അഡ്വർടൈസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് ഈ നേട്ടത്തിലേക്ക് കേരളം കയറി വന്നത്. കഴിഞ്ഞ നാല് കൊല്ലം കൊണ്ട് കേരളത്തിലെ വിദേശനിക്ഷേപം ഇരട്ടിയായി.

കേരളം സംഘടിപ്പിച്ച നിക്ഷേപ സംഗമത്തില്‍ പ്രഖ്യാപിക്കപ്പെട്ട സംരംഭങ്ങള്‍ കൂടി വരുമ്ബോള്‍ ഇക്കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എ.ഐ.എ സംസ്ഥാന പ്രസിഡന്റ് ജി.രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. മേയർ അഡ്വ. എം.അനില്‍ കുമാർ, വി.കെ.സി മമ്മദ് കോയ, പി.വി ശ്രീകുമാർ, വെണ്‍പകല്‍ ചന്ദ്രമോഹൻ, രാജേഷ് കുമാർ മാധവൻ, പി.മോഹന ചന്ദ്രൻ, ടി.എ. സെബാസ്റ്റ്യൻ, വി.ബി. ബല്‍രാജ് തുടങ്ങിയവർ സംസാരിച്ചു.

X
Top