രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

പുതിയ മദ്യനയത്തിന് മന്ത്രി സഭയുടെ അംഗീകാരം

തിരുവന്തപുരം: പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്.

പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ സ്റ്റാർ പദവി നല്‍കാനും തീരുമാനമായി.

ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാർശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം.

വിമുക്തി, കള്ളുചെത്ത് മേഖല, വിദേശ മദ്യം എന്നിങ്ങനെ പ്രധാനമായും മൂന്ന് മേഖലകളാണ് നയത്തിലുള്ളത്. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും.

അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു.

ഏപ്രിലിൽ പുതിയ നയം വരേണ്ടതായിരുന്നു. എന്നാല്‍ ചർച്ചകൾ നീണ്ടുപോയതാണ് നയവും വൈകാൻ കാരണം.

X
Top