ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് നിർമല സീതാരാമൻ

2023-24 സാമ്പത്തിക വര്ഷത്തിലെ കേന്ദ്ര ബജറ്റി ധനമന്ത്രി നിര്മ്മല സീതാരാമന് ലോക്സഭയില് അവതരിപ്പിച്ചപ്പോള് കാര്ഷിക വായ്പയ്ക്കായി നീക്കിവച്ചത് 20 ലക്ഷം കോടി. ഭക്ഷ്യ സുരക്ഷയ്ക്കായി 2 ലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചത്.

കാര്ഷിക മേഖലയില് ഐടി അടിസ്ഥാന വികസനവും, കാര്ഷിക സ്റ്റാര്ട്ടപ്പ് ഫണ്ടും പ്രഖ്യാപനത്തിലുണ്ട്. കാര്ഷിക മേഖയുടെ ഉന്നമനത്തിനായി ഒരു പൊതുവായ ഡിജിറ്റല് പ്ലാറ്റ്ഫോം തയ്യാറാക്കും. കര്ഷകര്ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭ്യമാകുകയും അവരുടെ സംശയങ്ങള് ദൂരികരിക്കുകയും ചെയ്യും.

ഗ്രാമീണ മേഖലയില് അഗ്രി സ്റ്റാര്ട്ടപ്പുകള്ക്ക് സഹായം നല്കും. ഇതിനായി അഗ്രികള്ച്ചര് ആക്സിലറേറ്റര് ഫണ്ട് എന്ന പേരില് ഫണ്ട് പ്രഖ്യാപിച്ചു. ഗ്രാമീണ മേഖലയിലെ കാര്ഷിക ഉന്നമനമാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. നൂതന കാര്ഷിക യന്ത്രങ്ങള് ലഭ്യമാക്കുകയും ഇതിലൂടെ ഉത്പാദന ക്ഷമത വര്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

ഇതോടൊപ്പം തന്നെ 2200 കോടി രൂപയുടെ ഹോര്ട്ടികള്ച്ചര് പാക്കേജും പ്രഖ്യാപിച്ചു. രോഗമുക്തമായ കാര്ഷിക നടീല് ഉത്പനങ്ങളുടെ ലഭ്യത പാക്കേജില് ഉള്പ്പെടുന്നു.
ചെറുധാന്യങ്ങളുടെ ഉത്പാദനത്തില് മുന്നിട്ടു നില്കുന്ന രാജ്യമാണ് ഇന്ത്യ. ചെറുധാന്യവിളകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചോളം, റാഗി, ചാമ, തിന എന്നീ ഭക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കും.

ചോളം ചാമ, തിന, വരക് (മില്ലറ്റ്) എന്നിവരുടെ ആഗോള കേന്ദ്രമായി ഇന്ത്യ മാറുമെന്ന് ബജറ്റ് വിഭാവനം ചെയ്യുന്നതായി ധനമന്ത്രി നിര്മല സീതാരാമന് പറഞ്ഞു. ഇന്ത്യ ഇതിനകം തന്നെ ഏറ്റവും വലിയ ഉല്പ്പാദകരും ഇവയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ചെയ്യുന്ന രാജ്യവുമാണ്.

ആഭ്യന്തര ഉല്പ്പാദനം, ഉപഭോഗം, കയറ്റുമതി സാധ്യതകള് എന്നിവയില് തുടര്ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക ശക്തിയ്ക്ക് കൂടുതല് ഊര്ജ്ജംപകരും. ഹൈദരാബാദിലെ ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്ച്ച് മികവിന്റെ കേന്ദ്രമാക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്ത്തു.

ഇന്ത്യയുടെ നിര്ദ്ദേശത്തെത്തുടര്ന്ന് ഐക്യരാഷ്ട്രസഭ 2023 വര്ഷം മില്ലറ്റ് അന്താരാഷ്ട്ര വര്ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സര്ക്കാറുകളും ഇന്ത്യന് എംബസികളും കര്ഷകര്ക്കും ഉപഭോക്താക്കള്ക്കും മില്ലറ്റിന്റെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം നടത്താന് വര്ഷം മുഴുവന് വിവിധ പരിപാടികള് നടത്തും.

ജി20 സമ്മേളനത്തില് ഈ വിഷയം അവിഭാജ്യ ഘടകമായിരിക്കുമെന്നാണ് കേന്ദ്ര സര്ക്കാറിന്റെ പ്രഖ്യാപനം.

കാര്ഷിക ഉത്പന്നങ്ങള് സംഭരിക്കാന് സംഭരണശാലകള് തുടങ്ങും. രാജ്യത്ത് ഉടനീളം സഹകരണമാതൃകയിലുള്ള കാര്ഷിക സൊസൈറ്റി രൂപികരണത്തിനും പ്രഖ്യാപനം.

X
Top