ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

മരട് പി എസ് മിഷന്‍ ഹോസ്പിറ്റലില്‍ ജിഐആര്‍എസ് റേഡിയോളജി യൂണിറ്റ് തുറന്നു

മരട് പി എസ് മിഷന്‍ ഹോസ്പിറ്റലില്‍ ജിഐആര്‍എസ് (ഗ്ലോബല്‍ ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജി സര്‍വീസസ്) റേഡിയോളജി സെന്റര്‍ തുറന്നു. രാജ്യസഭാംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാന്‍ ഉദ്ഘാടനം ചെയ്തു. ജിഐആര്‍എസ് ഡയറക്ടറും ഇന്റര്‍വെന്‍ഷനല്‍ ഓങ്കോളജിയില്‍ ദക്ഷിണേന്ത്യയിലെ അഗ്രഗാമിയും രാജ്യത്താദ്യമായി കരള്‍ അര്‍ബുദ ചികിത്സയില്‍ ടെയര്‍ (ട്രാന്‍സ്ആര്‍ട്രിയല്‍ റേഡിയോഎംബൊലൈസേഷന്‍) ഉപയോഗപ്പെടുത്തിയ വ്യക്തിയുമായ ഡോ. എം സി ഉത്തപ്പ മുഖ്യാതിഥിയായി. പി എസ് മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടറും കാര്‍ഡിയോളജിസ്റ്റുമായ ഡോ. സിസ്റ്റര്‍ ആനി ഷീല, മെഡിക്കല്‍ ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. കുഞ്ഞുമോന്‍ സെബാസ്റ്റ്യന്‍, ഇന്റെര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സുധീര്‍, റേഡിയോളജിസ്റ്റ് ഡോ. ഗീഡോ ഡേവിസ്, അഡ്മിനിസ്ട്രേറ്റര്‍ ഡോ. ശാലിനി, ജിഐആര്‍എസ് ഹെല്‍ത്ത്കെയര്‍ സ്ഥാപകയും സിഇഒയുമായ ഡോ. പ്രഫുല്ല ടി പി എന്നിവര്‍ പങ്കെടുത്തു.

കാന്‍സറുകള്‍, പക്ഷാഘാതം, വാസ്‌കുലര്‍ രോഗങ്ങള്‍, സ്ത്രീകള്‍ക്ക് വരുന്ന ഫൈബ്രോയിഡുകള്‍, പെല്‍വിക് കണ്‍ജഷന്‍, പുരുഷന്മാര്‍ക്കു വരുന്ന യൂറോളജി രോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയില്‍ മിനിമലി ഇന്‍വേസീവായ പ്രക്രിയകളിലൂടെ രോഗമശമനം നല്‍കുന്ന ആധുനിക ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജി ചികിത്സയാണ് ഇവിടെ ലഭ്യമാക്കുകയെന്ന് ജിഐആര്‍എസ് ഡയറക്ടര്‍ ഡോ. എം സി ഉത്തപ്പ പറഞ്ഞു. നൂതനമായ ഇമേജിംഗ് ടെക്നോളജിയുടെ സഹായത്താലാണ് ഇത് സാധ്യമാക്കുന്നത്. ചികിത്സ കഴിഞ്ഞാല്‍ രോഗികള്‍ക്ക് പരമാവധി വേഗത്തില്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരാന്‍ കഴിയുമെന്നതും താരതമ്യേന ചെലവു കുറഞ്ഞത ചികിത്സാരീതിയാണെന്നതും ഇതിന്റെ സവിശേഷതകളാണെന്നും ഡോ. ഉത്തപ്പ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയോളജി സേവനം നല്‍കുന്ന ടീമാണ് തങ്ങളുടേതെന്ന് ഡോ പ്രഫുല്ല പറഞ്ഞു. ആഴ്ചയില്‍ ശരാശരി മൂന്നു രോഗികള്‍ക്ക് അവിടെ സേവനം നല്‍കുന്നുണ്ട്. കൊച്ചിയില്‍ ആരംഭിച്ച യൂണിറ്റില്‍ മരുന്നുകള്‍ തുടങ്ങിയ കണ്‍സ്യൂമബ്ള്‍ ചെലവുകളും കുറഞ്ഞ ആശുപത്രിച്ചെലവും മാത്രം ഈടാക്കി മറ്റിടങ്ങളിലേതിനേക്കാള്‍ 40% വരെ കുറഞ്ഞ നിരക്കിലാണ് ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജി ചികിത്സ ലഭ്യമാക്കുകയെന്നും ഡോ പ്രഫുല്ല പറഞ്ഞു. ‘പത്തു വര്‍ഷം മുമ്പ് കാന്‍സര്‍ ബാധിച്ചു മരിച്ച ഞങ്ങളുടെ അമ്മൂമ്മയ്ക്ക് അക്കാലത്ത് നല്ല ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. അതുപോലെ ഇനിയാരും നല്ല ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങേണ്ടി വരരരുത് എന്ന നിശ്ചയദാര്‍ഢ്യമാണ് പരമാവധി ചെലവു കുറഞ്ഞ ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജി ചികിത്സ ലഭ്യമാക്കാന്‍ പ്രേരണയായതെന്നും ഡോ പ്രഫുല്ല പറഞ്ഞു. മരട് പി എസ് മിഷന്‍ ഹോസ്പിറ്റലിലെ പുതിയ യൂണിറ്റില്‍ ആഴ്ചയില്‍ ഒരു ദിവസം സൗജന്യ കാന്‍സര്‍ സ്‌ക്രീനിംഗ് സേവനവും ഇതോടൊപ്പം ലഭ്യമാക്കുമെന്നും ഡോ പ്രഫുല്ല പറഞ്ഞു. യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സവിഷേഷ കാപ്പിക്കുരു സംഭരിച്ച് 11 ഗ്രാംസ് റോസ്‌റ്റേഴ്‌സ് ബ്രാന്‍ഡില്‍ കുവൈറ്റ്, കൊളംബിയ, ഇറ്റലി എന്നിവിടങ്ങളില്‍ റോസ്ട്രിയും പ്രീമിയം കഫെ ചെയിനും നടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനമാണ് ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജിയില്‍ ഉപയോഗപ്പെടുത്തുന്നതെന്നും ഡോ. പ്രഫുല്ല കൂട്ടിച്ചേര്‍ത്തു.

X
Top