ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഇലക്ട്രിക്ക് വാഹന വിപണിയില്‍ വന്‍ കുതിച്ചുചാട്ടം; ജൂലൈയിലെ വില്‍പ്പനയില്‍ 95.94% വര്‍ധനവ്

ന്യൂഡൽഹി: ഇരുചക്ര -മുചക്ര ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ യഥാക്രമം 95.94 ശതമാനവും 18.18 ശതമാനവും വളര്‍ച്ചയാണ് ജൂലൈ മാസം രേഖപ്പെടുത്തിയരിക്കുന്നത്.

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്‍റെ (FADA) പുതിയ റിപ്പോര്‍ട്ടിലാണ് ഈ വളര്‍ച്ചയെക്കുറിച്ച് പറയുന്നത്.

പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 7.4 ശതമാനവും മൂന്ന് ചക്രമുളള വാഹനങ്ങള്‍ക്ക് 57.6 ശതമാനവും വിപണി വിഹിതവുമാണുളളത്.

ആളുകള്‍ക്കിടയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത കൂടിയതിന്‍റെ തെളിവാണിതെന്ന് എഫ്എഡിഎ പറഞ്ഞു.

അതേസമയം സ്വകാര്യ വാഹന വിപണിയില്‍ 2.92 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 34.56 ശതമാനം വളര്‍ച്ചയാണ് ഇരുചക്ര ഇലക്‌ട്രിക് വാഹനങ്ങളുടെ വിപണിയില്‍ ഈ മാസം ഉണ്ടായിരിക്കുന്നത്. 21.72 ശതമാനം വളര്‍ച്ചയാണ് ഈ മാസം മുച്ചക്ര ഇലക്‌ട്രിക് വാഹനങ്ങളുടെ വിപണിയില്‍ സംഭവിച്ചിരിക്കുന്നത്.

കൊമേഴ്സ്യൽ ഇലക്‌ട്രിക് വാഹനങ്ങളുടെ (സിവി) വിപണിയില്‍ 124.2 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ഉപയോഗത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് എഫ്എഡിഎ പ്രസിഡൻ്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു.

ആകര്‍ഷകമായ വിലക്കുറവും വിലക്കിഴിവുകളുമാണ് ഇലക്‌ട്രിക് വാഹനങ്ങളുടെ വിപണിയുടെ വികാസത്തിന് കാരണമായത്. ഇത് പരിസ്ഥിത സൗഹാര്‍ദമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ഊര്‍ജം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ റീട്ടെയിൽ ഓട്ടോമൊബൈൽ വിൽപ്പനയും വലിയ വര്‍ധനയാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്. ഈ മാസത്തെ വിൽപ്പനയിൽ 13.84 ശതമാനം വര്‍ധയാണ് ഉണ്ടായത്. മിക്കവാറും എല്ലാ വാഹന വിഭാഗങ്ങളും ഈ വളര്‍ച്ച നിരക്ക് കാണാന്‍ സാധിക്കും.

കൂടാതെ, പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിലും 14 ശതമാനം വളര്‍ച്ച ഉണ്ടായിട്ടുണ്ട്. പുതിയ മോഡൽ വാഹനങ്ങള്‍ വിപണിയിലെത്തിയതാണ് ഈ വര്‍ധനവിന് കാരണം.

ഇവി വിൽപ്പനയിൽ വർധനവുണ്ടാകുന്നതിന് ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷൻ സ്‌കീം കാരണമായിട്ടുണ്ട്. ഇരുചക്ര മുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കിഴിവ് നല്‍കുന്നതിന് വേണ്ടി കൊണ്ടുവന്ന പദ്ധതിയാണിത്.

2024 ഏപ്രിൽ മുതൽ 2024 സെപ്‌തംബർ വരെയുള്ള ആറ് മാസത്തേക്ക് 778 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്.

X
Top