സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഒക്ടോബറില്‍ 5,97,711 യൂണിറ്റുകള്‍ വിറ്റഴിച്ച്‌ ഹോണ്ട ഇന്ത്യ

കൊച്ചി: ഒക്ടോബറില്‍ 5,97,711 ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ച്‌ വിപണിയിലെ കുതിപ്പ്‌ തുടര്‍ന്ന്‌ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്‌എംഎസ്‌ഐ). 5,53,120 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ്‌ ഹോണ്ട വിറ്റഴിച്ചത്‌. 44,591 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‌തു. 21 ശതമാനമാണ്‌ വാര്‍ഷിക വളര്‍ച്ച.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ കയറ്റുമതിയില്‍ 48 ശതമാനവും ആഭ്യന്തര വില്‍പ്പനയില്‍ 20 ശതമാനവും വളര്‍ച്ച നേടാനായി. 2024 ഏപ്രില്‍- ഒക്ടോബര്‍ കാലയളവില്‍ 37,56,088 യൂണിറ്റുകളാണ്‌ ഹോണ്ട വിറ്റഴിച്ചത്‌. ഇതില്‍ 34,34,539 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലും 3,21,549 യൂണിറ്റുകള്‍ വിദേശ വിപണിയിലുമാണ്‌ വിറ്റഴിച്ചത്‌.

ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ മധ്യ മേഖലയില്‍ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിക്കുകയെന്ന നാഴികക്കല്ലും എച്ച്‌എംഎസ്‌ഐ സ്വന്തമാക്കി. കര്‍ണാടകയില്‍ 50 ലക്ഷം വാഹനങ്ങളാണ്‌ വിറ്റഴിച്ചത്‌.

ഇന്ത്യയിലെ ആദ്യത്തെ 300 സിസി ഫ്‌ളെക്‌സ്‌ഫ്യൂവല്‍ മോട്ടോര്‍ സൈക്കിളായ സിബി300എഫ്‌ ഫ്‌ളെക്‌സ്‌-ഫ്യൂവലും ഹോണ്ട കഴിഞ്ഞ മാസം വിപണിയിലിറക്കി. 1,70,000 രൂപയാണ്‌ ഡല്‍ഹി എക്‌സ്‌ഷോറൂം വില.

വിപുലീകരണത്തിന്റെ ഭാഗമായി എറണാകുളം കളമശേരിയില്‍ പുതിയ ബിഗ്‌വിങ്‌ ഷോറൂമും ഹോണ്ട ആരംഭിച്ചു. റോഡ്‌ സുരക്ഷ അവബോധത്തിനായി രാജ്യത്തെ 10 പ്രധാന നഗരങ്ങളില്‍ ബോധവല്‍ക്കരണ കാമ്പയിനുകള്‍ നടത്തിയിട്ടുണ്ട്‌.

2024 ഐഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ്‌ കപ്പിന്റെ എന്‍എസ്‌എഫ്‌250 വിഭാഗത്തില്‍ ഹോണ്ട റേസിങ്‌ ഇന്ത്യ റൈഡര്‍ മൊഹ്‌സിന്‍ പറമ്പന്‍ പത്തു റേസുകളില്‍ ഏഴിലും വിജയിക്കുകയും ചെയ്‌തു.

X
Top