വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ജൂണിൽ വിദേശ നിക്ഷേപകർ എഫ്എംസിജി, പവർ ഓഹരികൾ വിറ്റു

ജൂണിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ വിറ്റത് എഫ്എംസിജി, പവർ, കൺസ്യൂമർ ഡ്യൂറബിൾസ്, ഐടി മേഖലയിലെ ഓഹരികൾ. വിദേശനിക്ഷേപകരുടെ ഏറ്റവും ശക്തമായ വില്പന ഉണ്ടായത് എഫ്എംസിജി മേഖലയിലാണ്.

3626 കോടി രൂപയുടെ എഫ്എംസിജി ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ജൂണിൽ ഇതുവരെ വിറ്റത്. മെയിൽ 815 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിൽ നടത്തിയതിനു ശേഷം ആണ് ജൂണിൽ വിദേശനിക്ഷേപകർ വീണ്ടും വിൽപ്പന നടത്തിയത്. ജനുവരി മുതൽ മെയ് വരെ ഈ മേഖലയിൽ 14,000 കോടി രൂപയുടെ വിൽപ്പന നടത്തിയിരുന്നു.

പലിശ നിരക്കുമായി ബന്ധപ്പെട്ടു നിൽക്കുന്ന മേഖലകളിൽ നിക്ഷേപം നടത്താൻ വേണ്ടി എഫ്എംസിജി ഓഹരികൾ വിൽക്കുകയാണ് വിദേശ നിക്ഷേപകർ ചെയ്തത്. മറ്റു മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനാണ് ഈ വില്പനയിലൂടെ അവർ ശ്രമിച്ചത്.

ഈ മാസം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ പവർ മേഖലയിൽ 3120 കോടി രൂപയുടെ വിൽപ്പനയാണ് നടത്തിയത്. കഴിഞ്ഞ മാസം 2494 കോടി രൂപയുടെ വിൽപ്പന നടത്തിയതിന് തുടർച്ചയായി ആണിത്.

ശക്തമായ മുന്നേറ്റത്തിന് ശേഷം ഊർജ്ജ മേഖലയിലെ ഓഹരികൾ ചെലവേറിയ നിലയിൽ എത്തിയതാണ് വിൽപ്പനക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ധനകാര്യ സേവന മേഖലയിലാണ് നിക്ഷേപക സ്ഥാപനങ്ങൾ ജൂണിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത്. 4685 കോടി രൂപ ഈ മേഖലയിൽ ഈ മാസം ഇതുവരെ നിക്ഷേപിച്ചു. ജനുവരി മുതൽ മെയ് വരെ 4771 കൂടി രൂപയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ധനകാര്യ സേവന മേഖലയിൽ നിക്ഷേപിച്ചത്.

റിസർവ് ബാങ്ക് റെപ്പോ നിരക്ക് അര ശതമാനം കുറച്ചതും ക്യാഷ് റിസർവ് റേഷ്യോ നാല് ഘട്ടങ്ങളായി ഒരു ശതമാനം കുറക്കാൻ തീരുമാനിച്ചതും പലിശ നിരക്കുമായി ബന്ധപ്പെട്ടു നിൽക്കുന്ന മേഖലകളിലേക്ക് വിദേശനിക്ഷേപം ഒഴുകാൻ കാരണമായി.

X
Top