ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഉത്സവകാല വായ്പാ ആവശ്യകത: പണലഭ്യത വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ബാങ്കുകള്‍

ത്സവകാലത്തെ വായ്പാ ആവശ്യം മുന്നില്കണ്ട് പണലഭ്യത വര്ധിപ്പിക്കാനുള്ള നീക്കവുമായി ബാങ്കുകള്. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്ബിഐ ഉള്പ്പടെയുള്ള ബാങ്കുകള് നിക്ഷേപ പലിശ ഉയര്ത്തി.

സ്വാതന്ത്ര്യത്തിന്റെ 75-ാം വര്ഷത്തോടനുബന്ധിച്ച് 75 ദിവസത്തെ ഉത്സവ ഡെപ്പോസിറ്റ് പദ്ധതിയാണ് എസ്ബിഐ പ്രഖ്യാപിച്ചത്. ഇതുപ്രകാരം സ്ഥിര നിക്ഷേപത്തിന് 6.10ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. മുതിര്ന്ന പൗരന്മാര്ക്ക് അരശതമാനം അധിക പലിശയും ലഭിക്കും. 1000 ദിവസമാണ് നിക്ഷേപ കാലാവധി. ഒക്ടോബര് 30നുള്ളില് നിക്ഷേപിക്കുന്നവര്ക്കാണ് പുതിയ നിരക്ക് ബാധകം.

ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്കീം-എന്ന പേരിലാണ് ബാങ്ക് ഓഫ് ബറോഡ രണ്ട് പദ്ധതികളിലായി പ്രത്യേക പലിശ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 444 ദിവസത്തെ നിക്ഷേപത്തിന് 5.75 ശതമാനവും 555 ദിവസത്തെ നിക്ഷേപത്തിന് ആറ് ശതമാനവും പലിശ ലഭിക്കും. ഡിസംബര് 31നുള്ളില് നിക്ഷേപം നടത്തുന്നവര്ക്കാണ് ഈ നിരക്ക് ബാധകമാകുക. മുതിര്ന്ന പൗരന്മാര്ക്ക് അരശതമാനം അധിക പലിശയും ലഭിക്കും.

മറ്റൊരു പൊതുമേഖല ബാങ്കായ കനാറ ബാങ്ക് കഴിഞ്ഞയാഴ്ച പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 666 ദിവസത്തെ നിക്ഷേപത്തിന് ആറ് ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
നിക്ഷേപ വരവിലെ കുറവ് മുന് വര്ഷത്തെ 14.5ശതമാനത്തെ അപേക്ഷിച്ച് ബാങ്കുകളിലെത്തുന്ന നിക്ഷേപത്തില് നടപ്പ് വര്ഷം അഞ്ചുശതമാനത്തോളം കുറവുണ്ടായതായി ആര്ബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള് വ്യക്തമാക്കുന്നു.

പലിശ താഴ്ന്ന നിലയില് തുടരുന്നതിനാല് നിക്ഷേപകരില് പലരും ബാങ്ക് നിക്ഷേപത്തില് നിന്ന് പിന്വാങ്ങുന്നതിന് സൂചനയാണ് നിക്ഷേപ വരവിലെ വ്യതിയാനം.

ഉത്സവ സീസണ് അടുത്തുവരുന്നതിനാല് ലോണ് ഡിമാന്ഡ് വര്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ബാങ്കുകള് നിക്ഷേപ പലിശ ഉയര്ത്താന് തയ്യാറായിരിക്കുന്നത്. വായ്പാ ആവശ്യം നിറവേറ്റാനുള്ള പണം കണ്ടെത്താന് നിക്ഷേപ പലിശ ഉയര്ത്താതെ തരമില്ലെന്നായിരിക്കുന്നു.

റിസര്വ് ബാങ്ക് മൂന്നുവതണയായി റിപ്പോ നിരക്ക് 1.40ശതമാനം ഉയര്ത്തിയതോടെ സ്വകാര്യ-പൊതുമേഖല ബാങ്കുകള് പലതവണയായി വായ്പാ പലിശയും വര്ധിപ്പിച്ചു.

എസ്ബിഐക്കുപിന്നാലെ കഴിഞ്ഞ ദിവസം കൊട്ടക് മഹീന്ദ്ര ബാങ്കും ഫെഡറല് ബാങ്കും നിരക്ക് കൂട്ടി. മറ്റുബാങ്കുകളും റിപ്പോ നിരക്കിന് ആനുപാതികമായി മാര്ജിനല് കോസ്റ്റ് ഓഫ് ലെന്ഡിങ് അടിസ്ഥാനമാക്കിയുള്ള നിരക്കുകള് നേരത്തെ തന്നെ നിരക്ക് കൂട്ടിയിരുന്നു.

X
Top