സ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നുആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക കുറഞ്ഞേക്കും; തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽ

വ്യാപാരികള്‍ റബര്‍ വില ഇടിച്ചുതാഴ്ത്തുന്നതായി കര്‍ഷകര്‍

പ​ത്ത​നം​തി​ട്ട: റ​ബ​റി​നു വി​പ​ണി വി​ല ഉ​യ​ര്‍ന്നു നി​ല്‍ക്കു​മ്പോ​ഴും ഉ​ത്പാ​ദ​ക​രാ​യ ക​ര്‍ഷ​ക​ര്‍ക്കു മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ ഗൂ​ഢ​ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. റ​ബ​ര്‍ വി​ല കു​റ​ച്ചു കാ​ട്ടി ക​ര്‍ഷ​ക​ര്‍ക്കു ല​ഭി​ക്കേ​ണ്ട വി​ല കു​റ​യ്ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കാ​ര​ണം റ​ബ​ര്‍ ഉ​ത്പാ​ദ​നം ആ​ഗോ​ള​ത​ല​ത്തി​ല്‍ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലും ആ​റു​ മാ​സ​മാ​യി ടാ​പ്പിം​ഗ് ന​ട​ക്കു​ന്നി​ല്ല.

ഉ​ത്പാ​ദ​നം കു​റ​യു​ക​യും അ​ന്താ​രാ​ഷ്‌ട്ര വി​പ​ണി​യി​ല്‍ റ​ബ​ര്‍ കു​റ​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ന്യാ​യ വി​ല ക​ര്‍ഷ​ക​ര്‍ക്കു ല​ഭി​ക്കാ​ന്‍ ഏ​റ്റ​വും അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും അ​തു ന​ല്‍കാ​ന്‍ ചി​ല ലോ​ബി​ക​ള്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ര്‍ഷ​ക സം​ഘ​ട​ന​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

വി​പ​ണിവി​ല കു​റ​ച്ചു​കാ​ണി​ച്ചാ​ണ് കൊ​ച്ചി, കോ​ട്ട​യം മാ​ര്‍ക്ക​റ്റു​ക​ളി​ലെ വി​പ​ണ​നം. ഇ​തേ വി​ല കേ​ര​ള​മൊ​ട്ടാ​കെ പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​ന്ന സ​മീ​പ​ന​മാ​ണു​ള്ള​ത്.

സ്‌​റ്റോ​ക്കി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും വി​പ​ണ​ന​ത്തി​നു ത​യാ​റാ​യ വ്യാ​പാ​രി​ക​ള്‍ക്കു​ണ്ടാ​യ ന​ഷ്ടം കു​റ​യ്ക്കാ​ന്‍ വി​പ​ണി​യി​ലു​ള്ള വി​ല​യേ​ക്കാ​ള്‍ കു​റ​ച്ച് ക​ര്‍ഷ​ക​ര്‍ക്കു ന​ല്‍കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ശ്ര​മം. റ​ബ​ര്‍ ബോ​ര്‍ഡും ഇ​തി​നു സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു.

ഇ​തി​നി​ടെ റ​ബ​ര്‍ ഇ​റ​ക്കു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ളി​ല്‍ ഒ​രു വി​ഭാ​ഗം കേ​ന്ദ്ര​മ​ന്ത്രി​മാ​രെ സ​മീ​പി​ച്ചി​ട്ടു​ള്ള​താ​യും സൂ​ച​ന​യു​ണ്ട്.

റ​ബ​റി​ന് ഇ​നി വി​ല വ​ര്‍ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ക​ര്‍ഷ​ക​ര്‍ക്ക് ഉ​ത്പാ​ദ​ന​ച്ചെ​ല​വ് വ​ര്‍ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കി​ലോ​ഗ്രാ​മി​ന് 250 രൂ​പ​യെ​ങ്കി​ലും ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

X
Top