ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ജൂലൈയില്‍ ഇക്വിറ്റി ഫണ്ട്‌ നിക്ഷേപം 42 ശതമാനം കുറഞ്ഞു

മുംബൈ: നിഫ്‌റ്റി ഒന്‍പത്‌ ശതമാനം മുന്നേറ്റം നടത്തിയ ജൂലൈയില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ അറ്റനിക്ഷേപം തൊട്ടുമുമ്പത്തെ മാസത്തെ അപേക്ഷിച്ച്‌ 42 ശതമാനം കുറഞ്ഞതായി അസോസിയേഷന്‍ ഓഫ്‌ മ്യൂച്വല്‍ ഫണ്ട്‌സ്‌ ഇന്ത്യ (ആംഫി) നല്‍കുന്ന റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. 8898.25 കോടി രൂപയാണ്‌ ജൂലൈയില്‍ ഇക്വിറ്റി ഫണ്ടുകളിലുണ്ടായ അറ്റനിക്ഷേപം. നിഫ്‌റ്റി 52 ആഴ്‌ചത്തെ താഴ്‌ന്ന വില രേഖപ്പെടുത്തിയ ജൂണില്‍ 15,497.76 കോടി രൂപ നിക്ഷേപിക്കപ്പെട്ടിരുന്നു.

ജൂലൈയില്‍ ഓഹരി വിപണിയിലുണ്ടായ കരകയറ്റം ഭാഗികമായി ലാഭമെടുക്കാനുള്ള അവസരമായി നിക്ഷേപകര്‍ ഉപയോഗപ്പെടുത്തിയതാണ്‌ അറ്റനിക്ഷേപം കുറയാന്‍ കാരണമായത്‌. സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) പ്രകാരമുള്ള ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം സ്ഥിരതയോടെ തുടര്‍ന്നു. എസ്‌ഐപി അക്കൗണ്ടുകള്‍ 5.6 കോടിയായി ഉയര്‍ന്നു. 12,140 കോടി രൂപയാണ്‌ ജൂലൈയില്‍ എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത്‌.

ജൂണില്‍ 12,276 കോടി രൂപയും മെയില്‍ 12,286 കോടി രൂപയുമായിരുന്നു എസ്‌ഐപി വഴിയുള്ള നിക്ഷേപം. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 48,565 കോടി രൂപയാണ്‌ എസ്‌ഐപി വഴി ഇക്വിറ്റി ഫണ്ടുകളിലെത്തിയത്‌. മൊത്തം മ്യൂച്വല്‍ ഫണ്ട്‌ അക്കൗണ്ടുകളുടെ എണ്ണം മുന്‍വര്‍ഷം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ 29 ശതമാനം വര്‍ധിച്ചു. തൊട്ടുമുമ്പത്തെ മാസത്തെ അപേക്ഷിച്ച്‌ ഒരു ശതമാനമാണ്‌ വര്‍ധന.

X
Top