ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ആകാശ എയറിന് ഡിജിസിഎ അനുമതി

ന്യൂഡൽഹി: രാകേഷ് ജുൻജുൻവാലയുടെ ആകാശ എയറിന് ഡിജിസിഎയുടെ അനുമതി. ഇതോടെ വിമാനകമ്പനിയുടെ പ്രവർത്തനങ്ങളുമായി ആകാശ എയറിന് മുന്നോട്ട് പോകാം. ട്വിറ്ററിലൂടെ ആകാശ എയർ തന്നെയാണ് അനുമതി ലഭിച്ച വിവരം അറിയിച്ചത്.
എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുകയാണെന്ന് ആകാശ എയർ ട്വീറ്റ് ചെയ്തു. വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും ആകാശ എയർ വ്യക്തമാക്കി.
ജൂലൈ നാലിന് ജീവനക്കാരുടെ യൂണിഫോം ആകാശ എയർ പുറത്തുവിട്ടിരുന്നു. വരും ആഴ്ചകളിൽ സർവീസ് ആരംഭിക്കുമെന്നും ആകാശ എയർ അറിയിച്ചു. ജൂണിൽ യുഎസിലെ സിയാറ്റലിൽ നിന്നും ആകാശ എയറിന്റെ വിമാനങ്ങൾ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയിരുന്നു.

X
Top