ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു

കൊച്ചി: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ 125-ാമത് പാര്‍പ്പിട പദ്ധതിയായ എറൗണ്ട് ദി ട്രീ കൊച്ചി പേട്ട ഗാന്ധി സ്‌ക്വയറില്‍ നിര്‍മാണമാരംഭിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സേവ്യര്‍ പി ആന്റണി വൃക്ഷത്തൈ നട്ട് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.

അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ഡയറക്ടര്‍ എന്‍ മോഹനന്‍, പദ്ധതിയുടെ ആര്‍ക്കിടെക്റ്റ് സിറില്‍ പോള്‍, മാത്യു ജോസ്, അസറ്റ് ഹോംസ് ചീഫ് ബിസിനസ് ഓഫീസര്‍ ഗോകുല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഒഒ ആന്റോ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. പേരു സൂചിപ്പിക്കുന്നതുപോലെ പരിസ്ഥിതി സൗഹാര്‍ദ പദ്ധതിയാകും എറൗണ്ട് ദി ട്രീയെന്ന് ചടങ്ങില്‍ സംസാരിച്ച സുനില്‍ കുമാര്‍ വി. പറഞ്ഞു.

മെച്ചപ്പെട്ട വായു, പ്രകാശസഞ്ചാരങ്ങള്‍ ഉറപ്പുവരുത്തുന്ന കോര്‍ട്ട് യാര്‍ഡ് രൂപകല്‍പ്പനയാണ് പദ്ധതിയുടേത്. 64 പ്രീമിയം 2, 3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകളുടെ പദ്ധതിയായ എറൗണ്ട് ദി ട്രീക്കു ചുറ്റും ഓപ്പണ്‍ സ്‌പേസില്‍ അറുപതോളം വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

20ാം വര്‍ഷത്തിലേയ്ക്കു കടക്കുന്ന അസറ്റ് ഹോംസ് 2026-27 സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൊത്തം 3821 പാര്‍പ്പിട യൂണിറ്റുകള്‍ നിര്‍മിക്കുന്ന 28 പദ്ധതികളിലെ ആദ്യപദ്ധതിയാണ് 125-ാമത് പദ്ധതിയായ എറൗണ്ട് ദി ട്രീ. 2006ല്‍ പ്രവര്‍ത്തനമാരംഭിച്ച അസറ്റ് ഹോംസ് 19 വര്‍ഷത്തിനിടെ 125 പദ്ധതികള്‍ക്ക് തുടക്കമിട്ടു. ഇവയില്‍ 91 എണ്ണം നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറി.

34 എണ്ണം സംസ്ഥാനത്തെ 10 ജില്ലയിലായി പൂര്‍ത്തീകരണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. ആഗോളതലത്തില്‍ 8000ത്തിലധികം ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. ഗുണനിലവാരം, നിയമാനുസരണം, സമയബന്ധിത നിര്‍മാണം എന്നിവ വിളിച്ചോതുന്ന ക്രിസില്‍ ഡിഎ2+, ക്രെഡായ് അവാര്‍ഡുകളുള്‍പ്പെടെ ഒട്ടേറെ ദേശീയ അംഗീകാരങ്ങളും അസറ്റ് ഹോംസ് ഇക്കാലത്തിനിടെ സ്വന്തമാക്കിയിട്ടുണ്ട്.

X
Top