കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ച് സഹകരണ വകുപ്പ്; മുതിർന്ന പൗരന്മാർക്ക് കൂടുതൽ നേട്ടം

തിരുവനന്തപുരം: നിക്ഷേപ സമാഹരണ യജ്ഞത്തിനുണ്ടായ തിരിച്ചടി മറികടക്കാൻ പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്.

ഒന്നു മുതൽ 2 വർഷത്തിന് താഴെ വരെ ഉള്ള നിക്ഷേപത്തിന്റെ പലിശ 8.50%, 2 വർഷത്തിനു മുകളിലുള്ളവയ്ക്ക് 8.75% എന്നിങ്ങനെയാണ് വർധിപ്പിച്ചത്.

രണ്ടു വിഭാഗത്തിലും പലിശ 8% ആയി കുറച്ചതോടെ നിക്ഷേപകർ പിന്തിരിഞ്ഞതാണ് തിരുത്തലിന് കാരണം. ഇതിനു പുറമേ മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപത്തിന് അര ശതമാനം വരെ അധിക പലിശയും നൽകും.

5–ാം തീയതി തുടങ്ങിയ സമാഹരണ യജ്ഞം ഏപ്രിൽ 3 വരെയാണ്.

X
Top