ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ഓഹരി പങ്കാളിത്തം നേടി ടിവിഎസ് മോട്ടോര്‍ കമ്പനി

പ്രമുഖ ഇരുചക്ര, മുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ (Jana Small Finance Bank) ഓഹരികള്‍ പങ്കാളിത്തം നേടി. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ മാതൃസ്ഥാപനമായ ടിവിഎസ് വേണു ഗ്രൂപ്പ് 9.9 ശതമാനം ഓഹരികളാണ് വാങ്ങിയത്. 193.3 കോടി രൂപയ്ക്കാണ് ഇടപാട്. ഇതില്‍ 4.9 ശതമാനം ഓഹരികള്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഉടമസ്ഥതയിലാകും.

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രമോട്ടര്‍മാര്‍ ജന ഹോള്‍ഡിംഗ്‌സില്‍ നിന്നാണ് 51.6 ലക്ഷം ഓഹരികളാണ് ടിവിഎസ് ഗ്രൂപ്പ് വാങ്ങിയത്. റെഗുലേറ്ററി അനുമതികള്‍ക്ക് വിധേയമായി വില്പന പൂര്‍ത്തിയാകും.

വാഹന നിര്‍മാണത്തില്‍ നിന്ന് വിപണി സാന്നിധ്യം വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിവിഎസിന്റെ നീക്കം. നിലവില്‍ ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ് എന്നപേരില്‍ ടിവിഎസിന് ഫിനാന്‍സ് രംഗത്ത് സാന്നിധ്യമുണ്ട്. ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലൂടെ ബാങ്കിംഗ് രംഗത്തും സാന്നിധ്യമുറപ്പിക്കാന്‍ ടിവിഎസ് ഗ്രൂപ്പിന് സാധിക്കും.

2006ല്‍ ആരംഭിച്ച ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രാജ്യത്തെ മുന്‍നിര സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലൊന്നാണ്. 2026 സാമ്പത്തികവര്‍ഷം 6,374.8 കോടി രൂപ വരുമാനവും 326.4 കോടി രൂപ ലാഭവും നേടാന്‍ സാധിച്ചിരുന്നു. 23 സംസ്ഥാനങ്ങളിലായി 822 ബ്രാഞ്ചുകളുണ്ട്.

X
Top