രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

വിലയില്‍ കുതിപ്പ് തുടര്‍ന്ന് റബര്‍

കോട്ടയം: പശ്ചിമേഷ്യൻ യുദ്ധവും ഉത്പാദന കുറവിനെ തുടർന്നുള്ള ചരക്കു ക്ഷാമവും കാരണം അന്താരാഷ്ട്ര റബർ വില ഉയർന്നതിനു പിന്നാലെ ആഭ്യന്തര വിലയിലും കുതിപ്പ്.
ആർ.എസ്.എസ് ഫോർ ബാങ്കോക്ക് വില 282ല്‍ എത്തി. ആഭ്യന്തര വില 262 ലേക്ക് കുതിച്ചു.

കിലോയ്ക്ക് 255 രൂപയായിരുന്നു മുൻകാല റെക്കാഡ് ആഭ്യന്തര വില. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലെ ഉത്പാദന കുറവാണ് അന്താരാഷ്ട്ര വില ഉയരാൻ കാരണം. വേനല്‍ മഴ സജീവമല്ലാത്തതിനാല്‍ ടാപ്പിംഗ് പുനരാരംഭിക്കാത്തതാണ് ആഭ്യന്തര വില വർദ്ധനവിന് കാരണം.

ഉയർന്ന വിലയുടെ പ്രയോജനം സാധാരണ കർഷകർക്ക് ലഭിക്കുന്നില്ല. വില ഉയർന്നതോടെ മഴമറയിട്ടു ടാപ്പിംഗിനുള്ള ശ്രമം കർഷകർ തുടങ്ങിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക്കിനും പശയ്ക്കും വില ഉയർന്നത് ചെറുകിട കർഷകർക്ക് തിരിച്ചടി ആയിട്ടുണ്ട്.

അവധി വ്യാപാര വില (കിലോയ്ക്ക്)
ചൈന 248 രൂപ
ടോക്കിയോ 249 രൂപ

X
Top