അവശ്യവസ്തുക്കളുടെ വില വർധനയിൽ 5-ാം മാസവും കേരളം ഒന്നാമത്ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ; ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രിപണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍ഇറാനെതിരെ ആക്രമണം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വിലആഗോളവിപണിയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ എംഎസ്എംഇകള്‍

കപ്പലുകളും കണ്ടെയ്‌നറുകളും കൂട്ടത്തോടെ ബുക്ക് ചെയ്ത് ചൈനീസ് കയറ്റുമതിക്കാര്‍; അന്താരാഷ്ട്ര റബ്ബര്‍ വിപണിയില്‍ ആശങ്ക

കോട്ടയം: കപ്പലുകളും കണ്ടെയ്നറുകളും കൂട്ടത്തോടെ ചൈനീസ് കയറ്റുമതിക്കാർ ബുക്ക് ചെയ്തതോടെ അന്താരാഷ്ട്ര റബ്ബര് വിപണിയില് ആശങ്ക. ഇന്ത്യയിലേക്ക് ചരക്ക് ബുക്ക് ചെയ്ത ടയർ കമ്പനികളും വെട്ടിലായി.

ചരക്കുനീക്കം നേരത്തേ നിശ്ചയിച്ചതിലും ഒരുമാസംവരെ വൈകും. ഇതോടെ ഇന്ത്യൻ വിപണിയിൽ റബ്ബറിന് വിലകൂടാന് സാധ്യതയേറി. ആര്.എസ്.എസ്. നാലിന് 203 രൂപയാണ് ഇപ്പോള് വില.

ചൈനയിൽ നിന്നുള്ള പലഉത്പന്നങ്ങൾക്കും അമേരിക്ക ഓഗസ്റ്റ് ഒന്നുമുതൽ അധിക തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങൾ അതിനുമുമ്പ് പരമാവധി കയറ്റുമതിചെയ്യാനുള്ള തിടുക്കത്തിലാണ് ചൈനീസ് വ്യാപാരികളും ഏജൻസികളും.

അവർ വ്യാപകമായി കപ്പലുകളും കണ്ടെയ്നറുകളും ബുക്ക് ചെയ്ത് ചൈനീസ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോയി.

ഇതോടെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് റബ്ബർ എടുക്കാൻ ടയർ കമ്പനികൾ പ്രയാസം നേരിടുകയാണ്.

X
Top