ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

1,200 പാക്‌സ് കപ്പാസിറ്റിയുള്ള പാസഞ്ചർ കപ്പൽ പുറത്തിറക്കി കൊച്ചിൻ ഷിപ്പ്‌യാർഡ്

കൊച്ചി: ആൻഡമാൻ & നിക്കോബാർ ഭരണകൂടത്തിനായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (സിഎസ്എൽ) നിർമ്മാണത്തിലിരിക്കുന്ന “അറ്റൽ” എന്ന പേരിലുള്ള 1,200 പാക്‌സ് കപ്പാസിറ്റിയുള്ള രണ്ട് യാത്രാ കപ്പലുകളുടെ പരമ്പരയിലെ രണ്ടാമത്തേത് കമ്പനിയുടെ കൊച്ചിയിലെ യാർഡിൽ ലോഞ്ച് ചെയ്തു.

“അറ്റൽ” എന്ന് പേരിട്ടിരിക്കുന്ന കപ്പൽ 1,200 യാത്രക്കാരെ വഹിക്കുന്നതിനും 1000T ചരക്ക് കൊണ്ടുപോകുന്നതിനും അനുയോജ്യമായ ഒരു ആധുനിക ഉയർന്ന നിലവാരമുള്ള പാസഞ്ചർ കപ്പലായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ രജിസ്‌റ്റർ ഓഫ് ഷിപ്പിംഗിന്റെയും ലോയ്ഡ്‌സ് രജിസ്‌റ്റർ ഓഫ് ഷിപ്പിംഗിന്റെയും ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഈ കപ്പൽ നിർമ്മിച്ചിരിക്കുന്നത്, കൂടാതെ ഇന്ത്യൻ മർച്ചന്റ് ഷിപ്പിംഗ് നിയമങ്ങൾ അനുസരിച്ച് “ക്ലാസ് III സ്‌പെഷ്യൽ ട്രേഡ് പാസഞ്ചർ ഷിപ്പിന്റെ ആവശ്യകതകൾ ഇത് നിറവേറ്റും.

“സേഫ് റിട്ടേൺ ടു പോർട്ട്” (എസ്ആർടിപി) കംപ്ലയൻസോടുകൂടിയാണ് ഇത് വരുന്നതെന്നതും, ഇത് ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ളതിൽ ആദ്യത്തേതാണെന്നതുമാണ് ഈ കപ്പലിന്റെ പ്രത്യേകത. കപ്പൽ യാത്രക്കാരുടെ സുരക്ഷിതവും സുഖപ്രദവുമായ സഞ്ചാരം സാധ്യമാക്കുമെന്ന് മാത്രമല്ല, ടൂറിസം മേഖലയ്ക്ക് ഉത്തേജനം നൽകുമെന്നും സിഎസ്എൽ പ്രസ്താവനയിൽ പറഞ്ഞു.

ഏകദേശം 157 മീറ്റർ നീളമുള്ള കപ്പലിൽ ഡീലക്‌സ് ക്യാബിനുകൾ, ഫസ്റ്റ് ക്ലാസ് ക്യാബിനുകൾ, സെക്കൻഡ് ക്ലാസ് ക്യാബിൻ, ബങ്ക് ക്ലാസ് സൗകര്യങ്ങൾ എന്നിവ അടങ്ങുന്ന ആധുനിക കഫറ്റീരിയയും വിനോദ മുറികളും ഉണ്ട്. ഈ കപ്പൽ 4 കപ്പലുകളുടെ ഒരു ശ്രേണിയുടെ ഓർഡറിന്റെ ഭാഗമാണ്; ഇതിൽ 02 എണ്ണം 500 പാക്‌സ് കം 150 ടി കാർഗോ വെസലുകളും 02 എണ്ണം 1200 പാക്‌സ് കം 1000 ടി കാർഗോ വെസലുകളുമാണ്.

X
Top