Alt Image
യുഎസില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് ◆ ഇന്ത്യയിൽ സ്‍മാർട്ട്ഫോൺ വിൽപ്പനയിൽ 20% ഇടിവ്; ഏറ്റവും വലിയ തിരിച്ചടി ബജറ്റ് ഫോണുകൾക്ക് ◆ എല്‍പിജി ഇറക്കുമതി കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് ◆ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിച്ചെലവിൽ കുതിപ്പ്; 19.5 ബില്യൺ ഡോളറിന്റെ പർച്ചേസ് ◆ പക്ഷിപ്പനിക്ക് വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ; പ്രതീക്ഷയില്‍ കോഴിവളര്‍ത്തല്‍ മേഖല ◆

സ്‌കൈട്രാക്സ് ഓഡിറ്റില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് ഫോര്‍ സ്റ്റാര്‍ വേള്‍ഡ് റേറ്റിംഗ്

കൊച്ചി: സ്‌കൈട്രാക്സ് ഓഡിറ്റില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഫോര്‍ സ്റ്റാര്‍ വേള്‍ഡ് എയര്‍ലൈന്‍ റേറ്റിംഗ് കരസ്ഥമാക്കി.

വ്യോമയാന മേഖലയിലെ ഗുണനിലവാര വിലയിരുത്തല്‍ സംവിധാനമാണ് സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ സ്റ്റാര്‍ റേറ്റിംഗ്. വിമാനയാത്രക്കാരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പിലാക്കി വരുന്ന മാറ്റങ്ങള്‍ക്കുള്ള അംഗീകാരമാണിത്.

വിമാനത്തിനുള്ളിലേയും വിമാനത്താവളത്തിലേയും സേവനവും സംവിധാനങ്ങളും അടിസ്ഥാനമാക്കിയാണ് ഈ റേറ്റിംഗ് നല്‍കിയത്. വിമാന കമ്പനികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങാണ് ഫോര്‍ സ്റ്റാര്‍ റേറ്റിംഗ്. ഇതോടെ ആഗോള തലത്തില്‍ സ്‌കൈട്രാക്സിന്റെ മികച്ച റേറ്റിംഗ് കരസ്ഥമാക്കിയ വിമാന കമ്പനികളുടെ നിരയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസും എത്തി.

ആധുനികവും ഇന്ധനക്ഷമവുമായ വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ അതിവേഗ നവീകരണം നടപ്പാക്കിയത്. നിലവില്‍ 100-ലധികം വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത്. ഇതില്‍ മൂന്നില്‍ രണ്ടും പുതിയ വിമാനങ്ങളാണ്.

42 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ 17 അന്താരാഷ്ട്ര ഇടങ്ങളിലേക്കുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന് പ്രതിദിനം 500 ലധികം വിമാന സര്‍വീസുകളാണുള്ളത്.

കൂടാതെ ഉപഭോക്തൃ വിശ്വാസ്യത അളക്കുന്ന നെറ്റ് പ്രമോട്ടര്‍ സ്‌കോറും ഉയര്‍ന്ന നിലയിലെത്തിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനായിട്ടുണ്ട്.

X
Top