ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

കശുവണ്ടി സീസൺ തുടങ്ങി

സംഭരണകേന്ദ്രങ്ങൾ തുറക്കാതെ സർക്കാർ
കണ്ണൂർ: കശുവണ്ടി സീസൺ ആരംഭിച്ചിട്ടും സംഭരണ നടപടികൾ ഇല്ലാതെ സർക്കാർ. ഡിസംബർ അവസാനത്തോടെ കശുവണ്ടി മിക്കയിടങ്ങളിലും കായ്ച്ചുതുടങ്ങി. കടകളിലും കശുവണ്ടി ശേഖരിക്കാൻ തുടങ്ങി. ജനുവരി പകുതിയോടെ കശുവണ്ടിവിപണി സജീവമാകും. ഫ്രെബുവരി, മാർച്ച് മാസങ്ങളിലാണു പ്രധാന സീസൺ.
നിലവിൽ കശുവണ്ടിക്ക് കിലോയ്ക്ക് 130 രൂപയാണ് വില. കശുമാവിനുകാലാവസ്ഥ അനുകൂലമായതിനാൽ ഇത്തവണ മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ. കഴിഞ്ഞ രണ്ടു സീസണുകളിലും  സർക്കാർ വക സംഭരണ ഡിപ്പോകൾ ഇല്ലായിരുന്നു. 250 രൂപയെങ്കിലും തറവില പ്രഖ്യാപിക്കണമെന്നാണു കർഷകരുടെ പ്രധാന ആവശ്യം.
റബർ ബോർഡ് ചെയ്തിരുന്ന പോലെ കാഷ്യൂബോർഡ് കർഷകരുടെ പുതുകൃഷിക്കും ആവർത്തന കൃഷിക്കും സബ്സിഡി നല്കുകയും റബറിന്‍റെ പോലെ തറവില നിശ്ചയിച്ച് പ്രൊഡക്ഷൻ ഇൻസെന്‍റീവ് ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ കശുമാവ് കർഷകർക്ക് ആശ്വാസമാകുകയുള്ളൂ. സംഭരണം നടത്താൻ കാപ്പക്സും കാഷ്യൂ കോർപറേഷനും മുന്നോട്ടു വരണം.
കണ്ണൂർ ബ്രാൻഡ് ചുവപ്പ് നാടയിൽ
കണ്ണൂർ ജില്ലയിലാണു കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന ഗുണനിലവാരവും കൂടുതൽ പോഷകഗുണങ്ങളും അടങ്ങിയ കശുവണ്ടി വിളയുന്നത് കണ്ണൂരിലാണ്.  
എന്നാലും കണ്ണൂർ കശുവണ്ടിക്കു വേറിട്ടൊരു പ്രാധാന്യം ലഭിക്കുന്നില്ല. കണ്ണൂർ ബ്രാൻഡിൽ കശുവണ്ടി പരിപ്പ് മാർക്കറ്റിൽ ഇറക്കാനുള്ള സർവേ നടന്നിരുന്നു. ഒപ്പം കണ്ണൂർ ബ്രാൻഡ് കശുവണ്ടിപ്പരിപ്പിന് ഭൗമസൂചിക സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ കാർഷിക സർവകലാശാലയും കശുമാവ് ഗവേഷണ കേന്ദ്രവും ആരംഭിച്ചെങ്കിലും ഫണ്ടില്ലാത്തതിനാൽ മുന്നോട്ട് പോയില്ല.
കശുവണ്ടി കൃഷി വളരെ കുറവുള്ള ജില്ലയായ കൊല്ലത്താണ് ഫാക്‌ടറികളുള്ളത്. കണ്ണൂർ-കാസർഗോഡ് ജില്ലകളിൽനിന്ന് കശുവണ്ടി കൊല്ലത്തേക്കുള്ള ഫാക്‌ടറിയിലേക്ക് കൊണ്ടുപോകുന്പോൾ ഭാരിച്ച ട്രാൻസ്പോർട്ട് ചെലവ് വരും. അതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകൾ കേന്ദ്രീകരിച്ച് സർക്കാർവക കശുവണ്ടി ഫാക്ടറികൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

X
Top