സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

ചെറുകിട നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിലേക്ക് പണമൊഴുക്കുന്നു

കൊച്ചി: ഓഹരി വിപണി റെക്കാഡ് മുന്നേറ്റം തുടരുന്നതിനിടെ ചെറുകിട നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിലേക്ക് വർദ്ധിത വീര്യത്തോടെ പണമൊഴുക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ 81 ലക്ഷം പേരാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി പുതുതായി അക്കൗണ്ടുകൾ തുറന്നത്.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിപണിയിലെ മികച്ച ലാഭ സാദ്ധ്യത മുതലെടുത്ത് വിപണനം ശക്തമാക്കിയതും സാധാരണക്കാരിൽ ഓഹരി നിക്ഷേപത്തെ കുറിച്ച് അവബോധം കൂടുന്നതുമാണ് മികച്ച വളർച്ച നേടാൻ മ്യൂച്വൽ ഫണ്ടുകളെ സഹായിക്കുന്നത്.

ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ മികച്ചതും സുരക്ഷിതവുമായ വരുമാനം ഉറപ്പാക്കുന്നതിനാൽ മ്യൂച്വൽ ഫണ്ടുകളോട് പ്രതിപത്തി കാണിക്കാതിരുന്ന നിക്ഷേപകർ പോലും ഓഹരി വിപണിയിലെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് മാറി ചിന്തിക്കുകയാണ്.

ഇതോടെ ബാങ്കുകളിൽ നിന്ന് വലിയ തോതിൽ നിക്ഷേപങ്ങൾ മ്യൂച്വൽ ഫണ്ടുകളിലേക്കും സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലേക്കും മാറുകയാണെന്ന് ബ്രോക്കർമാർ പറയുന്നു.
മൂന്ന് മാസത്തിനിടെ ഓഹരി സൂചികയിൽ പത്ത് ശതമാനത്തിലധികം വളർച്ചയാണ് ദൃശ്യമായത്.

ഇതോടെ പല മ്യൂച്വൽ ഫണ്ടുകളും നിക്ഷേപകർക്ക് 25 ശതമാനത്തിലധികം വരുമാന വർദ്ധന ലഭ്യമാക്കി. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലളിതവും ആയാസരഹിതവുമായി നിക്ഷേപം നടത്താൻ ഫണ്ടുകൾ ചെറുകിടക്കാർക്ക് അവസരം നൽകുന്നു.

സൂചിക അടിസ്ഥാനമായ ഓഹരികൾ മുതൽ ചെറുകിട, ഇടത്തരം കമ്പനികളിൽ നിക്ഷേപം നടത്തുന്ന ഫണ്ടുകൾക്ക് വരെ സ്വപ്ത സമാനമായ വളർച്ചയാണ് കഴിഞ്ഞ മാസങ്ങളിലുണ്ടായത്.

സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ഓഹരികളിലേക്ക് വലിയ തോതിൽ പണമൊഴുകുന്നതിനാൽ നിക്ഷേപങ്ങളുടെ പലിശ ഉയർത്താൻ പൊതുമേഖല, സ്വകാര്യ ബാങ്കുകൾ നിർബന്ധിതരാകുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ എസ്.ബി.ഐയും എച്ച്.ഡി.എഫ്.സി ബാങ്കും ഉൾപ്പെടെയുള്ളവർ വിവിധ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ മുക്കാൽ ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു.

X
Top