കോപ്പർ വില റെക്കോർഡ് ഉയരത്തിലേക്ക്പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം

കേരള വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ജിൻഡാൽ

കൊച്ചി: കേരള വിപണിയിൽ സാന്നിധ്യം വിപുലപ്പെടുത്താൻ ജിൻഡാൽ ടിഎംടി. നോവ സ്റ്റീൽസിനെ കേരളത്തിലെ ഫ്രാഞ്ചൈസിയായി നിർമിച്ചു. കേരള വിപണിയിലേക്കായി 500, 550 ടിഎംടി ബാറുകൾ കഞ്ചിക്കോട് പ്ലാന്റിലായിരിക്കും നിർമിക്കുക.

കേരളത്തിലെ കാലാവസ്‌ഥയ്‌ക്ക് ഇണങ്ങിയ ടിഎംടി ബാറുകളാണ് ജിൻഡാൽ നിർമിക്കുന്നത്. ജിൻഡാൽ 500, 550 ബാറുകൾ ഭൂകമ്പ പ്രതിരോധ ബാറുകൾ ഗുണമേന്മയിലും ദീർഘനാൾ ഈട് നിൽക്കുന്നതിലും മുൻപന്തിയിലാണ്.

ഫ്ലാറ്റുകൾ, വീടുകൾ തുടങ്ങിയവ നിർമിക്കാൻ ഏറ്റവും മികച്ച ടിഎംടി ബാറുകളാണ് കേരളത്തിൽ തന്നെ നിർമിച്ചു വിപണിയിൽ എത്തിക്കുന്നതെന്ന് ജിൻഡാൽ ടിഎംടി വൈസ് പ്രസിഡൻറ് അമിത് ഗോയൽ പറഞ്ഞു. കേരളത്തിലുടനീളം ഡീലർമാരെ നിയമിച്ച് കേരള വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും അമിത് ഗോയൽ പറഞ്ഞു.

കേരളത്തിൽ ജിൻഡാൽ ബ്രാൻഡ് ദുരുപയോഗം ചെയ്ത് ടി എം ടി ബാറുകൾ വിതരണം ചെയ്യുന്ന അനധികൃത നിർമാതാക്കളെ നിയമത്തിന് മുന്നിൽ കൊണ്ട് വരും. ഗുണമേൻമ കുറഞ്ഞ അസംസ്ക്യത വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഉൽപന്നങ്ങൾ വാങ്ങി കബളിപ്പിക്കപ്പെടുന്ന ഉപഭോക്തക്കൾക്ക് ഗുണമേൻമയുള്ള ഉൽപന്നം ലഭ്യമാക്കുക എന്നതാണ് ജിൻഡാൽ ടി എം ടി കേരള വിപണിയിൽ ലക്ഷ്യമിടുന്നത്.

നോവ സ്റ്റീൽസ് മാനേജിംഗ് പാർട്ണർമാരായ ഐബിൻ മൂസ, മൊയ്‌തീൻ മാണി, മാനേജർ കെ എം മിൻഹാജ്, പ്രൊഡക്ഷൻ മാനേജർ കെ എം മിസ്‌വാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

X
Top