പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

മിന്നിത്തിളങ്ങി സോവറിൻ ഗോൾഡ് ബോണ്ട്

ഡിജിറ്റൽ ഗോൾഡ് നിക്ഷേപകർക്ക് ഏറ്റവുമധികം റിട്ടേൺ നൽകിയ പദ്ധതികളിൽ ഒന്നാണ്. സർക്കാരിൻ്റെ ഒരു സോവറിൻ ഗോൾഡ് ഫണ്ടിൽ നിന്ന് അഞ്ചു വർഷം കൊണ്ട് നിക്ഷേപകർ കൊയ്തത് നാലിരട്ടിയിലേറെ നേട്ടം.

ഒരു ലക്ഷം രൂപയുടെ നിക്ഷേപം 4.02 ലക്ഷം രൂപയായി വള‍ർത്തിയ സോവറിൻ ഫണ്ടിൽ നിന്ന് കിട്ടിയത് 302 ശതമാനം റിട്ടേൺ. 2019-20 സീരീസ്-V സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപകർക്കാണ് ഈ അമ്പരപ്പിക്കുന്ന റിട്ടേൺ ലഭിക്കുന്നത്.

2026 ഏപ്രിൽ 15 മുതലാണ് നിക്ഷേപകർക്ക് തുക പിൻവലിക്കാൻ ആകുക. 2019 ഒക്ടോബർ 15ന് ഇഷ്യൂ ചെയ്ത ബോണ്ടാണ് ഇപ്പോൾ കാലാവധി പൂർത്തിയാക്കുന്നത്. യൂണിറ്റിന് 15,009 രൂപയാണ് നിക്ഷേപകർക്ക് ലഭിക്കുന്ന തുക.

ഫണ്ടിൻ്റ മൂല്യം കണക്കാക്കുന്നത് എങ്ങനെ?
ഗോൾഡ് ബോണ്ടുകൾ ഇഷ്യൂ ചെയ്ത തീയതി മുതൽ അഞ്ചു വർഷത്തിനുശേഷം മുതലാണ് ഫണ്ട് പിൻവലിക്കാൻ ആകുക. 99 .9 ശതമാനം പരിശുദ്ധിയുള്ള സ്വർണ്ണത്തിന്റെ ശരാശരി ക്ലോസിംഗ് വില അടിസ്ഥാനമാക്കിയാണ് ഫണ്ടിൻ്റെ റിഡംപ്ഷൻ മൂല്യം കണക്കാക്കുന്നത്.

കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പുള്ള അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ ശരാശരി വില അടിസ്ഥാനമാക്കിയാണ് ഒരു യൂണിറ്റിൻ്റെ വില നിശ്ചയിക്കുക. 2026 ഏപ്രിൽ 9, ഏപ്രിൽ 10, ഏപ്രിൽ 13 തീയതികളിലെ സ്വർണ്ണത്തിന്റെ ക്ലോസിംഗ് വിലയാണ് ഇതിനായി പരിഗണിക്കുക.

ഒരു യൂണിറ്റിന് 15,009 രൂപയാണ് വില. 2019-20 സീരീസ് ഇഷ്യൂ ചെയ്യുമ്പോൾ ഒരു യൂണിറ്റിന് വെറും 3,738 രൂപയായിരുന്നു വില.

X
Top