ഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരംഇന്ത്യയുടെ കരുതൽ എണ്ണശേഖരം 3 കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണ

എന്‍എസ്ഇയില്‍ ഇനി ഇമ്മീഡിയറ്റ് അക്‌നോളജ്‌മെന്റ് സംവിധാനം

കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ), വ്യാപാര രംഗത്ത് വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് നാനോ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഓര്‍ഡറുകള്‍ക്ക് മറുപടി നല്‍കുന്ന ‘ഇമ്മീഡിയറ്റ് അക്‌നോളജ്‌മെന്റ്’ സംവിധാനം നടപ്പിലാക്കുന്നു. കറന്‍സി, കമ്മോഡിറ്റി, ക്യാഷ് (മൂലധന വിപണി), ഇക്വിറ്റി ഡെറിവേറ്റീവ്‌സ് എന്നീ നാല് പ്രധാന വിഭാഗങ്ങളിലും ഏപ്രില്‍ 11 മുതല്‍ ഈ അതിവേഗ സംവിധാനം നിലവില്‍ വന്നു.

ഇതുവരെ 100 മൈക്രോസെക്കന്‍ഡുകള്‍ എടുത്തിരുന്ന സ്ഥാനത്താണ് ഓര്‍ഡര്‍ ലഭിച്ചാലുടന്‍ സെക്കന്‍ഡിന്റെ നൂറുകോടിയിലൊരംശം സമയം കൊണ്ട് (നാനോസെക്കന്‍ഡ്) മറുപടിനല്‍കുന്ന സാങ്കേതികവിദ്യ എന്‍എസ്ഇ വികസിപ്പിച്ചത്. ആഗോളതലത്തില്‍ മറ്റൊരു സ്റ്റോക്ക്എക്‌സ്‌ചേഞ്ചിനും അവകാശപ്പെടാനില്ലാത്ത ഈനേട്ടം, ഇന്ത്യയുടെ വ്യാപാര പശ്ചാത്തല സൗകര്യങ്ങളെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ്.

പുതിയ സംവിധാനത്തിലൂടെ, നിക്ഷേപകര്‍ അയക്കുന്ന ഓരോ ഓര്‍ഡറും എക്‌സ്‌ചേഞ്ചിന്റെ ട്രേഡിംഗ് സിസ്റ്റത്തില്‍ എത്തിയ ഉടന്‍ തന്നെ നാനോ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിന്റെ സ്ഥിരീകരണം തിരികെ ലഭിക്കും. ഇതിനു പിന്നാലെ സാധാരണ നടപടിക്രമങ്ങളിലൂടെ ഓര്‍ഡര്‍ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്ന സന്ദേശവും എത്തും.

ഇടപാടുകള്‍ ലഭിച്ചോ എന്ന കാര്യത്തില്‍ ഉടനടി വ്യക്തത ലഭിക്കുന്നത് വിപണിയിലെ സുതാര്യതയും കൃത്യതയും വര്‍ദ്ധിപ്പിക്കും.

X
Top