ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം

ഒരു മാസത്തിനിടെ സ്വര്‍ണ ഓഹരികള്‍ 25% വരെ ഉയര്‍ന്നു

ഴിഞ്ഞ ഒരു മാസ കാലയളവില്‍ യുഎസ്‌-ഇറാന്‍ യുദ്ധം ഓഹരി വിപണിയെ ചാഞ്ചാട്ടത്തിലേക്ക്‌ നയിച്ചപ്പോഴും സ്വര്‍ണ ഓഹരികള്‍ വേറിട്ട പ്രകടനം കാഴ്‌ച വെച്ചു. സ്വര്‍ണ വില ഉയര്‍ന്നിട്ടും വിവാഹ, ഉത്സവ സീസണിലെ ഉയര്‍ന്ന ഡിമാന്റ്‌ ആണ്‌ ഈ ഓഹരികളുടെ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌.

സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ജ്വല്ലേഴ്‌സ്‌, ടൈറ്റാന്‍ കമ്പനി, പിസി ജ്വല്ലര്‍, സെന്‍കോ ഗോള്‍ഡ്‌ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 25 ശതമാനം വരെ ഉയര്‍ന്നു. അതേ സമയം ഈ കാലയളവില്‍ നിഫ്‌റ്റി 3.5 ശതമാനം മാത്രമാണ്‌ ഉയര്‍ന്നത്‌.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ സ്വര്‍ണാഭരണ വ്യാപാര മേഖലയിലെ ആഭ്യന്തര വില്‍പ്പന മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 32-124 ശതമാനം ഉയര്‍ന്നു.
ഏപ്രില്‍ 19ന്‌ അക്ഷയ തൃതീയ ദിനത്തിലെ വില്‍പ്പന കൂടിയാകുമ്പോള്‍ ഈ മേഖലയിലെ കമ്പനികളുടെ വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ചയ്‌ക്ക്‌ സാധ്യതയുണ്ട്‌.

സ്വര്‍ണാഭരണ വ്യാപാര മേഖലയിലെ ഏറ്റവും വലിയ ലിസ്റ്റഡ്‌ കമ്പനിയായ ടൈറ്റാന്‍ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ 45 ശതമാനം വളര്‍ച്ചയാണ്‌ വില്‍പ്പനയില്‍ കൈവരിച്ചത്‌. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വരുമാനത്തില്‍ 65 ശതമാനം വളര്‍ച്ചയുണ്ടായി.

X
Top