
കൊച്ചി: പ്രമുഖ ബിസിനസ് പ്രോസസ് മാനേജ്മെന്റ് കമ്പനിയായ വണ്പോയിന്റ് വണ് സൊലൂഷന്സിന്റെ ഓഹരികള് ബോംബെ സ്റ്റോക് എക്സ്ചേഞ്ചില് (ബിഎസ്ഇ) ലിസ്റ്റ് ചെയ്തു. 544748 എന്ന സ്ക്രിപ് കോഡില് 2016 ഏപ്രില് 15 മുതല് ട്രേഡിംഗ് ആരംഭിച്ചതായി കമ്പനി വാര്ത്താക്കുറിപ്പില് അറിയിച്ചു.
എന്എസ്ഇയില് നേരത്തെ തന്നെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനി രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും ലിസ്റ്റ് ചെയ്യപ്പെട്ടതോടെ മൂലധന വിപണിയിലെ ഇടപാടുകള് കുടൂതല് വിപുലമാവുകയും ഓഹരികള്ക്ക് വലിയ വിഭാഗം നിക്ഷേപകര്ക്കിടയില് പ്രിയം വര്ധിക്കുകയും ചെയ്യുമെന്ന് വണ്പോയിന്റ് വണ് സൊലൂഷന്സ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ അക്ഷയ് ഛബ്ര അഭിപ്രായപ്പെട്ടു.
ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്, ഇന്ഷുറന്സ്, ഇ കൊമേഴ്സ്, ഹെല്ത്ത് കെയര്, ടെലി കമ്മ്യൂണിക്കേഷന്സ് എന്നീ മേഖലകളില് ബിപിഎം സേവനങ്ങളിലൂടെ ശക്തമായ അടിത്തറയുണ്ട് വണ് പോയിന്റ് വണ് സൊലൂഷന്സിന്.
പ്രവര്ത്തനം കൂടുതല് കാര്യക്ഷമമാക്കുന്നതിന് എഐ, ഡാറ്റ അടിസ്ഥാന മേഖലകള്, ഡിജിറ്റല് പ്രോസസ് ഓട്ടോമേഷന് എന്നീ രംഗങ്ങളില് കമ്പനി തുടര്ച്ചയായി പണം നിക്ഷേപിക്കുകയും ചെയ്യുന്നു.






