പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

മ്യൂച്വല്‍ ഫണ്ടുകള്‍ ധനകാര്യ ഓഹരികളില്‍ 55,413 കോടി നിക്ഷേപിച്ചു

മാര്‍ച്ചിലെ കനത്ത വില്‍പ്പനയ്‌ക്കിടയിലും മ്യൂച്വല്‍ ഫണ്ടുകള്‍ ധനകാര്യ ഓഹരികള്‍ വാങ്ങാന്‍ പ്രത്യേക താല്‍പ്പര്യം കാട്ടി. മ്യൂച്വല്‍ ഫണ്ടുകള്‍ 55,413 കോടി രൂപയാണ്‌ ധനകാര്യ ഓഹരികളില്‍ നിക്ഷേപിച്ചത്‌.

മ്യൂച്വല്‍ ഫണ്ടുകള്‍ മാര്‍ച്ചില്‍ 1.13 ലക്ഷം കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഓഹരി വിപണിയില്‍ നടത്തിയത്‌. അതേ സമയം ഉയര്‍ന്ന തോതില്‍ നിക്ഷേപം നടത്തിയിട്ടും വിപണിയിലെ തിരുത്തല്‍ മൂലം മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്‌തി 51.20 ലക്ഷം കോടി രൂപയില്‍ നിന്നും 46.6 ലക്ഷം കോടി രൂപയായി കുറഞ്ഞു.

മ്യൂച്വല്‍ ഫണ്ടുകള്‍ ഗണ്യമായ തോതില്‍ ധനകാര്യ ഓഹരികള്‍ വാങ്ങിയിട്ടും മാര്‍ച്ചില്‍ ബാങ്കിംഗ്‌ ഓഹരികള്‍ ഇടിവ്‌ നേരിട്ടു. നിഫ്‌റ്റി ബാങ്ക്‌ സൂചിക 17 ശതമാനവും നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ സൂചിക 15.6 ശതമാനവുമാണ്‌ മാര്‍ച്ചില്‍ ഇടിഞ്ഞത്‌.

ബോണ്ട്‌ യീല്‍ഡ്‌ ഉയര്‍ന്നത്‌ മൂലം ബാങ്കുകളുടെ സര്‍ക്കാര്‍ ബോണ്ടുകളിലെ നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം കുറയുമെന്ന അനുമാനമാണ്‌ ധനകാര്യ ഓഹരികള്‍ വില്‍പ്പന നേരിട്ടതിന്‌ ഒരു കാരണം.

10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡ്‌ മാര്‍ച്ചില്‍ ഏഴ്‌ ശതമാനമായി ഉയര്‍ന്നിരുന്നു.

X
Top