സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ബുള്ളറ്റ് ട്രെയിൻ 2026-ഓടെ യാഥാര്‍ഥ്യമാകുമെന്ന് റെയിൽവേ മന്ത്രി

ന്യൂഡൽഹി: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2026 ഓടെ പൂർത്തിയാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന റൈസിങ് ഭാരത് ഉച്ചകോടി 2024ൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

ബുള്ളറ്റ് ട്രെയിൻ ഗതാഗത മാർഗ്ഗത്തിലുപരി മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള നഗരങ്ങളുടെ സമ്പദ്വ്യവസ്ഥയെയും ബന്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതി പൂർത്തിയാകുന്നതോടെ മുംബൈ, താനെ, വാപി, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ് എന്നീ നഗരങ്ങൾ ഒറ്റ സാമ്പത്തിക വലയത്തിലേക്കു മാറും.

500 കിലോമീറ്റർ പദ്ധതി പൂര്‍ത്തിയാക്കാന് മറ്റു രാജ്യങ്ങൾ 20 വർഷമെടുക്കുമ്പോൾ ഇന്ത്യ 8 മുതൽ10 വർഷങ്ങൾ കൊണ്ട് പദ്ധതി പൂർത്തിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ബുള്ളറ്റ് ട്രെയിൻ സൂറത്തിനും ബിലിമോറയ്ക്കുമിടയിലാണ് സർവീസ് നടത്തുക. ഏകദേശം 1400 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുത്തത്.

X
Top