ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് ഇന്ത്യ; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാക്കാൻ കേന്ദ്രസർക്കാർകാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗംപശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് വ്യാപാരത്തിൽ തിരിച്ചടി നേരിട്ട് ഇന്ത്യപശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

യൂട്യൂബ് ഷോർട്‍സ് വീഡിയോ ഫീഡ് പൂർണമായി ഓഫ് ചെയ്യാൻ പുതിയ സംവിധാനം

വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് ഉപയോക്താക്കളുടെ അനുഭവം കൂടുതൽ വ്യക്തിഗതമാക്കുന്നതിനായി ഒരു പ്രധാനപ്പെട്ട അപ്ഡേറ്റ് അവതരിപ്പിച്ചു. മൊബൈൽ ആപ്പിൽ ഷോർട്‍സ് (Shorts) ഫീഡ് പൂർണമായും ഓഫ് ചെയ്യാൻ സഹായിക്കുന്ന പുതിയ സംവിധാനമാണ് ഇത്. ഇതോടെ, ഷോർട്ട് വീഡിയോകള്‍ അമിതമായി കാണുന്നതിലൂടെ സമയം നഷ്‍ടപ്പെടുന്നു എന്ന ആശങ്കയുള്ളവർക്ക് ഒരു പ്രായോഗിക പരിഹാരം ലഭ്യമാകുന്നു.

യൂട്യൂബ് ഷോര്‍ട്‌സ് ഫീഡ് ഓഫ് ചെയ്യുന്നത് എങ്ങനെ?
പുതിയ അപ്ഡേറ്റിന്‍റെ ഭാഗമായി യൂട്യൂബ് അധികൃതര്‍ ഷോർട്‍സ് ടൈമറിൽ “പൂജ്യം മിനിറ്റ്” എന്നൊരു പുതിയ ഓപ്ഷൻ ചേർത്തിട്ടുണ്ട്. ഇതുവരെ 15 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ മാത്രമാണ് സമയം നിശ്ചയിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ, സമയം “പൂജ്യം മിനിറ്റ്” ആയി ക്രമീകരിച്ചാൽ, ഷോർട്‍സ് ഫീഡ് പൂർണമായും ഹോംപേജിൽ നിന്ന് അപ്രത്യക്ഷമാകും.

ഇതോടെ, നിരന്തരമായ സ്ക്രോൾ അനുഭവം ഒഴിവാക്കാൻ ഉപയോക്താക്കൾക്ക് കഴിയും.
ഉപയോക്താക്കൾക്ക് ദിവസേന ഷോർട്‍സ് കാണുന്നതിനുള്ള ഒരു പരിധി നിശ്ചയിക്കാം എന്ന് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കുന്നു. ആ പരിധി പിന്നിട്ടാൽ, “നിങ്ങളുടെ ഇന്നത്തെ ഷോർട്‍സ് പരിധി എത്തിയിരിക്കുന്നു” എന്ന സന്ദേശം കാണിക്കും.

സമയം പൂജ്യം ആയി ക്രമീകരിച്ചാൽ, ഈ നിയന്ത്രണം ഉടൻ പ്രാബല്യത്തിൽ വരുകയും ഷോർട്‍സ് ഫീഡ് മറഞ്ഞുപോകുകയും ചെയ്യും.

അതേസമയം, ഹോം സ്ക്രീനിൽ നിന്നാണ് ഈ മാറ്റം ബാധകമാകുന്നത്. സബ്‍സ്‍ക്രിപ്ഷൻ ഫീഡിലും സെർച്ച് റിസൾട്ടുകളിലും ഷോർട്‍സ് ഇപ്പോഴും പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, ഇത് പൂർണമായൊരു ബ്ലോക്ക് സംവിധാനമല്ലെങ്കിലും, പ്രധാനമായും ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന ഒരു നിയന്ത്രണമാണ്.

അപ്‌ഡേറ്റ് ഘട്ടം ഘട്ടമായി യൂസര്‍മാരിലേക്ക്
ഈ സംവിധാനം ആദ്യം മാതാപിതാക്കൾക്ക് കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കാൻ പാരന്‍റൽ കണ്ട്രോൾ ആയി അവതരിപ്പിച്ചതാണ്. ഇപ്പോൾ, ഇത് എല്ലാ ഉപയോക്താക്കൾക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ടേക്ക് എ ബ്രേക്ക്, ബെഡ് ടൈം റിമൈൻഡർ തുടങ്ങിയ മുൻകാല ഫീച്ചറുകളുടെ തുടർച്ചയായാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

ഷോർട്‍സ് ഫീഡ് ഓഫ് ചെയ്യാൻ, യൂട്യൂബ് ആപ്പിലെ സെറ്റിംഗ്‍സ് വിഭാഗത്തിൽ ടൈം മാനേജ്‍മെന്‍റ് തുറന്ന്, ഡെയ്‌ലി ലിമിറ്റ്‍സിൽ ഷോർട്‍സ് ഫീഡ് ലിമിറ്റ് ഓണാക്കി സമയം പൂജ്യം മിനിറ്റായി ക്രമീകരിച്ചാൽ മതിയാകും. അതേസമയം ഫീച്ചർ ഇപ്പോഴും ഘട്ടംഘട്ടമായി പുറത്തിറങ്ങുന്നതിനാൽ, എല്ലാ ഉപയോക്താക്കൾക്കും ഇത് ഉടൻ ലഭ്യമാകണമെന്നില്ല.

X
Top