വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

നേരിയ തോതില്‍ ഉയര്‍ന്ന് ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനൊടുവില്‍, ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നേരിയ നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 107.73 പോയിന്റ് അഥവാ 0.17 ശതമാനം ഉയര്‍ന്ന് 61980.72 ലെവലിലും നിഫ്റ്റി 6.30 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 18,409.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, എച്ച് യുഎല്‍ എന്നിവ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ അപ്പോളോ ഹോസ്പിറ്റല്‍സ്,അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്ട്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ നഷ്ടം വരിച്ചു.

ഊര്‍ജ്ജം, റിയാലിറ്റി, ലോഹം എന്നിവ ഒരു ശതമാനം താഴ്ച വരിക്കുന്നതിനും വിപണി സാക്ഷിയായി. അതേസമയം ബാങ്കിംഗ് മേഖലയില്‍ വാങ്ങല്‍ ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ യഥാക്രമം 0.6 ശതമാനവും 0.3 ശതമാനവും താഴ്ചവരിച്ചു.

ബിഎസ്ഇയില്‍ വാഹനം, ഓയില്‍ ആന്റ് ഗ്യാസ്, ബാങ്ക്, പവര്‍ എന്നിവ 0.5-1 ശതമാനം ഉയര്‍ച്ച കൈവരിച്ചപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ്, ലോഹ ഓഹരികളില്‍ വില്‍പന നടന്നു. ആഗോളവിപണികള്‍ക്കൊപ്പം മോശം തുടക്കമായിരുന്നു വിപണിയുടേത്. പിന്നീട് കനത്ത ചാഞ്ചാട്ടം ദൃശ്യമായി.

ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 62,000 ലെവലും നിഫ്റ്റി 18,400 ലെലവും ഭേദിച്ചെങ്കിലും റാലി മുന്നോട്ടുപോയില്ല. ആഭ്യന്തര വിപണി റെക്കോര്‍ഡ് ഉയരത്തിന് സമീപമായതിനാല്‍ ചെറിയ ചലനങ്ങള്‍ ചാഞ്ചാട്ടമുണ്ടാക്കുന്നുവെന്ന് ജിയോജിത്ത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിച്ചു. പ്രത്യേകിച്ചും ഭൗമ രാഷ്ട്രിയ പ്രശ്‌നങ്ങളും ആഗോള വിപണികളുടെ ഇടര്‍ച്ചയും.

അതേസമയം ആഭ്യന്തര മാക്രോസാമ്പത്തിക സൂചകങ്ങളും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തിരിച്ചുവരവും അനുകൂലാന്തരീക്ഷം സൃഷ്ടിക്കുന്നു. ഉയര്‍ന്ന മൂല്യനിര്‍ണ്ണയം കാരണം ഹ്രസ്വകാലത്തില്‍ നിക്ഷേപകര്‍ ജാഗരൂകരായിരിക്കുമെന്നും വിനോദ് നായര്‍ പറഞ്ഞു.

X
Top