അവശ്യവസ്തുക്കളുടെ വില വർധനയിൽ 5-ാം മാസവും കേരളം ഒന്നാമത്ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ; ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രിപണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍ഇറാനെതിരെ ആക്രമണം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വിലആഗോളവിപണിയിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ എംഎസ്എംഇകള്‍

ആക്സിസ് ബാങ്ക് ശാഖകള്‍ വഴി ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് പദ്ധതികള്‍

കൊച്ചി: ആക്സിസ് ബാങ്കിന്‍റെ 5250-ലേറെ ശാഖകളിലൂടെ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ലഭ്യമാക്കുന്നതിന് ഇരു സ്ഥാപനങ്ങളും തന്ത്രപരമായ ധാരണയിലെത്തി.

മോട്ടോര്‍ ഇന്‍ഷൂറന്‍സ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, ഭവന ഇന്‍ഷൂറന്‍സ്, ട്രാവല്‍ ഇന്‍ഷൂറന്‍സ് തുടങ്ങിയവയ്ക്ക് ഒപ്പം എഞ്ചിനീയറിങ് ഇന്‍ഷൂറന്‍സ്, മറൈന്‍ ഇന്‍ഷൂറന്‍സ് തുടങ്ങിയ വാണിജ്യ ഇന്‍ഷൂറന്‍സുകളും ആക്സിസ് ബാങ്ക് ശാഖകളിലൂടെ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് ലഭ്യമാക്കും.

സമഗ്രമായ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ തല്‍സമയം ലഭ്യമാക്കാന്‍ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സുമായുള്ള ഈ സഹകണം വഴിയൊരുക്കുമെന്ന് ആക്സിസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും ഭാരത് ബാങ്കിങ് മേധാവിയുമായ മുനിഷ് ഷര്‍ദ പറഞ്ഞു.

ആക്സിസ് ബാങ്കിന്‍റെ വിപുലമായ സാന്നിധ്യം രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തപന്‍ സിന്‍ഘല്‍ പറഞ്ഞു.

X
Top