ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9% ◆ പുനരുപയോഗ ഊർജ വിതരണം വേഗത്തിലാക്കാൻ ‘ഗ്രീൻ എനർജി കോറിഡോർ-III’ പദ്ധതിയുമായി കേന്ദ്ര സർക്കാർ ◆ ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസുമായി കേന്ദ്രം ◆ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ◆ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതി 483 മില്യൺ ഡോളറിലെത്തി ◆

സുഹൃത്തുകളുടെ കൈയില്‍ നിന്ന് പരിധിയിലധികം പണം കടം വാങ്ങിയാല്‍ 100 ശതമാനം പിഴ

ന്യൂഡല്‍ഹി: സുഹൃത്തുകളുടേയും ബന്ധുക്കളുടേയും കൈയില്‍ നിന്നും പണം കൈവാങ്ങുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ?. എന്നാല്‍ ഒരു നിശ്ചിത പരിധിയില്‍ കൂടുതല്‍ തുക കറന്‍സിയായി സുഹൃത്തുകളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പണം കടം വാങ്ങിയാല്‍ പിഴ നല്‍കേണ്ടിവരും. 20,000 രൂപക്ക് മുകളില്‍ കറന്‍സിയുടെ രൂപത്തില്‍ പണം കടം വാങ്ങിയാലാണ് പിഴ നല്‍കേണ്ടി വരിക.

ഉദാഹരണമായി ഒരു ലക്ഷം രൂപ കറന്‍സിയുടെ രൂപത്തില്‍ ഒരാളില്‍ നിന്ന കടം വാങ്ങിയാല്‍ അതിന് ഒരു ലക്ഷം വരെ പിഴയൊടുക്കേണ്ടി വന്നേക്കാം. ഇതുപ്രകാരം 20,000 രൂപയില്‍ കൂടുതലുള്ള ഇടപാടുകളെല്ലാം ബാങ്ക് വഴി നടത്തുക. ഇതിനായി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍, ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ ഉപയോഗിക്കാം.

ഇത്തരം ഇടപാടുകളില്‍ പണം നല്‍കിയ ആളേയും വാങ്ങിയ ആളേയും നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. പിഴയൊടുക്കേണ്ട ബാധ്യത പണം നല്‍കിയ ആള്‍ക്കാണ് ഉണ്ടാവുക.

ഇതിനൊപ്പം വസ്തുവോ ആഭരണങ്ങളോ മറ്റോ വിറ്റതിന്റെ പ്രതിഫലമായി രണ്ട് ലക്ഷം രൂക്ക മുകളില്‍ കറന്‍സിയായി വാങ്ങിയാലും അത് കുറ്റകരമാവും. ഇതിന് 271DA സെക്ഷന്‍ പ്രകാരം പിഴ ചുമത്തും. ഇടപാടുകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയാലാണ് പിഴ ചുമത്തുക.

X
Top