അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

പ്രവാസി നിക്ഷേപത്തിന് കൂടുതല്‍ പലിശനല്‍കാനൊരുങ്ങി ബാങ്കുകൾ

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് കൂടുതല്‍ പലിശ നല്‍കാനൊരുങ്ങി രാജ്യത്തെ ബാങ്കുകള്‍. ഫോറിന്‍ കറന്‍സി നോണ്‍-റസിഡന്റ് ബാങ്ക് അക്കൗണ്ടില്‍ എഫ്സിഎന്‍ആര്‍(ബി) നിക്ഷേപം നടത്തുന്നവര്‍ക്ക് പലിശനിരക്കില്‍ 200 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്താനാണ് ബാങ്കുകള്‍ ഒരുങ്ങുന്നത്. ഏകദേശം രണ്ട് ശതമാനം വര്‍ധന പലിശനിരക്കില്‍ ഉണ്ടാവും.

വിദേശത്ത് ജോലി ചെയ്യുന്ന എന്‍ആര്‍ഐകള്‍ക്ക് അവരുടെ സമ്പാദ്യം ഡോളര്‍, യൂറോ, പൗണ്ട് പോലുള്ള വിദേശ കറന്‍സികളില്‍ തന്നെ ഇന്ത്യന്‍ ബാങ്കുകളില്‍ സ്ഥിരനിക്ഷേപമായി സൂക്ഷിക്കാന്‍ സഹായിക്കുന്ന പ്രത്യേക അക്കൗണ്ടാണ് എഫ്‌സിഎന്‍ആര്‍(ബി).

ആ പണം വിദേശ കറന്‍സിയായി തന്നെ അക്കൗണ്ടില്‍ കിടക്കും. പലിശയും വിദേശ കറന്‍സിയില്‍തന്നെ ലഭിക്കും. ഇതിന്റെ പ്രധാന നേട്ടം എന്താണെന്ന് വെച്ചാല്‍, രൂപയുടെ മൂല്യം കുറഞ്ഞാലും നിക്ഷേപത്തിന്റെ മൂല്യത്തെ അത് ബാധിക്കുകയേ ഇല്ലാ എന്നതാണ്.

എഫ്‌സിഎന്‍ആര്‍(ബി) സംവിധാനത്തില്‍ ഇതുവരെ ഒരു പ്രശ്നമുണ്ടായിരുന്നു. ഇന്ത്യയിലെ ബാങ്കുകളിലാണല്ലോ പ്രവാസികള്‍ നിക്ഷേപിക്കുന്നത്. ഈ പണം ബാങ്കുകള്‍ രൂപയാക്കി ഇന്ത്യയില്‍ വായ്പ നല്‍കും. എന്നാല്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും വിദേശ കറന്‍സിയാക്കി തിരികെ നല്‍കണം.

ഇതിനിടയില്‍ കറന്‍സി മൂല്യത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ബാങ്കുകള്‍ക്ക് നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഈ റിസ്‌ക് ഒഴിവാക്കാന്‍ ബാങ്കുകള്‍ ഹെഡ്ജിംഗ് എന്ന സംവിധാനം ഉപയോഗിച്ചിരുന്നു. അതിന് വലിയ ചെലവും ഉണ്ടായിരുന്നു. ഈ ചെലവ് നിക്ഷേപകരും വഹിക്കണമായിരുന്നു. ഇക്കാരണത്താല്‍ എഫ്സിഎന്‍ആര്‍ (ബി) അക്കൗണ്ടുകള്‍ പ്രവാസികളെ അത്രക്കങ്ങ് ആകര്‍ഷിച്ചിരുന്നില്ല.

എന്നാല്‍, യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിദേശകറന്‍സി ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനായി ഹെഡ്ജിംഗ് സംവിധാനത്തിന്റെ ചിലവ് ആര്‍ബിഐ വഹിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പലിശനിരക്ക് ഉയര്‍ത്തുമെന്ന് ബാങ്കുകള്‍ അറിയിച്ചത്.

X
Top