അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

‘ഫെയർ ലോക്ക്’ ഫീച്ചർ അവതരിപ്പിച്ച് എയർ ഇന്ത്യ

യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം കൂടുതൽ എളുപ്പമാക്കിക്കൊണ്ട് ‘ഫെയർ ലോക്ക്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് എയർ ഇന്ത്യ.

ടിക്കറ്റ് ബുക്കിംഗ് പ്രക്രിയയിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്ന ഈ ഫീച്ചർ ഇപ്പോൾ എയർഇന്ത്യ ഡോട്ട് കോമിലെയും എയർ ഇന്ത്യ മൊബൈൽ ആപ്ലിക്കേഷനിലെയും ബുക്കിംഗ് ഫ്ലോയിൽ തടസ്സമില്ലാതെ ലഭിക്കും.

ഈ ഫീച്ചർ പ്രകാരം, യാത്രക്കാർക്ക്, നാമമാത്രമായ ഫീസ് അടച്ച് 48 മണിക്കൂർ കാലയളവിലേക്ക് തിരഞ്ഞെടുത്ത നിരക്ക് ലോക്ക് ചെയ്യാൻ സാധിക്കും.

അതായത്, നിരക്കുകളിലോ ലഭ്യതയിലോ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകളെ കുറിച്ച് ആകുലപ്പെടാതെ ഉപഭോക്താക്കൾക്ക് അവരുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്ര ചെയ്യേണ്ടതിന്റെ 10 ദിവസം മുൻപ് വരെയുള്ള തീയതികളിൽ ഈ ഫീച്ചർ ലഭ്യമാകും.

അതേസമയം, എയർ ഇന്ത്യരണ്ട് വർഷത്തിന് ശേഷം ജീവനക്കാരുടെ ശമ്പളം ആദ്യമായി വർധിപ്പിച്ചു. ഇതിനുപുറമെ, പൈലറ്റുമാർക്കുള്ള വാർഷിക ടാർഗെറ്റ് പെർഫോമൻസ് ബോണസ് സംവിധാനവും എയർഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

2024 ഏപ്രിൽ 1 മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് ശമ്പള വർധന. ഫസ്റ്റ് ഓഫീസർ മുതൽ സീനിയർ കമാൻഡർ വരെയുള്ളവരുടെ ശമ്പളം പ്രതിമാസം 5,000 രൂപ മുതൽ 15,000 രൂപ വരെ വർധിപ്പിച്ചു.

ജൂനിയർ ഫസ്റ്റ് ഓഫീസർമാരുടെ ശമ്പള വർദ്ധന പ്രഖ്യാപിച്ചിട്ടില്ല.. 2023-24 സാമ്പത്തിക വർഷത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ജീവനക്കാർക്ക് ബോണസ് നൽകുക.

ജൂനിയർ ഫസ്റ്റ് ഓഫീസർ മുതൽ സീനിയർ കമാൻഡർമാർ വരെ പ്രതിവർഷം 42,000 രൂപ മുതൽ 1.8 ലക്ഷം രൂപ വരെ ബോണസ് നൽകും.

കമാൻഡർ, സീനിയർ കമാൻഡർ എന്നിവർക്ക് 1.32 ലക്ഷം, 1.80 ലക്ഷം എന്നിങ്ങനെയാണ് ബോണസ്.

X
Top