വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

എയർ ഇന്ത്യയുടെ കൊച്ചി- ദോഹ നോൺ സ്റ്റോപ്പ് സർവീസ് 23 മുതൽ

കൊച്ചി: എയർ ഇന്ത്യ 23 മുതൽ കൊച്ചി- ദോഹ പ്രതിദിന സർവീസ് ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് 1.30നു പുറപ്പെടുന്ന എഐ 953 വിമാനം 3.45നു ദോഹയിൽ എത്തും.

തിരിച്ചുള്ള യാത്രാവിമാനമായ എഐ 954 ദോഹയിൽ നിന്നു പ്രാദേശിക സമയം 4.45നു പുറപ്പെട്ട് കൊച്ചിയിൽ 11.35ന് എത്തും. ഏ 320 നിയോ എയർക്രാഫ്റ്റ് യാത്രാ വിമാനത്തിൽ 162 സീറ്റുകളാണുള്ളത്. ഇക്കണോമിയിൽ 150 സീറ്റും ബിസിനസ് ക്ലാസിൽ 12 സീറ്റും.

നിലവിൽ കൊച്ചിയിൽ നിന്നു ദുബായിലേക്ക് എല്ലാ ദിവസവും നേരിട്ട് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്.

X
Top