ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

2022ല്‍ നാല്‌ ഐപിഒകള്‍ ഇരട്ടിയിലേറെ നേട്ടം നല്‍കി

2022ല്‍ ദ്വിതീയ വിപണിയിലെ ചാഞ്ചാട്ടം പ്രാഥമിക വിപണിയെയും ബാധിച്ചെങ്കിലും മിക്ക ഐപിഒകളും നിക്ഷേപകര്‍ക്ക്‌ നേട്ടം നല്‍കി. ഈ വര്‍ഷം ഡിസംബര്‍ 12 വരെ 32 കമ്പനികളാണ്‌ ഐപിഒ നടത്തിയത്‌.

ഈ കമ്പനികള്‍ ഐപിഒകള്‍ വഴി 50,305 കോടി രൂപയാണ്‌ സമാഹരിച്ചത്‌. ഇവ നല്‍കിയ ശരാശരി ലിസ്റ്റിംഗ്‌ നേട്ടം 12 ശതമാനമാണ്‌.

നാലില്‍ മൂന്ന്‌ ഐപിഒകളും ലിസ്റ്റിംഗ്‌ നേട്ടം നല്‍കി. ഇത്രയും ഓഹരികള്‍ ഇപ്പോഴും ഇഷ്യു വിലയേക്കാള്‍ മുകളിലാണ്‌. 32 ഐപിഒകളില്‍ 24ഉം നിക്ഷേപകര്‍ക്ക്‌ നേട്ടം നല്‍കി.

14 കമ്പനികള്‍ 10 ശതമാനം മുതല്‍ 55 ശതമാനം വരെയാണ്‌ ഉയര്‍ന്നത്‌. എട്ട്‌ കമ്പനികള്‍ ഒന്‍പത്‌ ശതമാനം വരെ ഡിസ്‌കൗണ്ടോടെയാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌.

ഇലക്‌ട്രോണിക്‌സ്‌ മാര്‍ട്ട്‌, ഡ്രീംഫോക്‌സ്‌ സര്‍വീസസ്‌ എന്നീ കമ്പനികള്‍ 50 ശതമാനത്തിലേറെ പ്രീമിയത്തോടെയാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. എല്‍ഐസിയുടേതായിരുന്നു ഏറ്റവും വലിയ ഐപിഒ.

21,000 കോടി രൂപയാണ്‌ എല്‍ഐസി പ്രാഥമിക വിപണിയില്‍ നിന്ന്‌ സമാഹരിച്ചത്‌. ഹരിഓം പൈപ്പ്‌സ്‌, വീനസ്‌ പൈപ്പ്‌സ്‌ എന്നിവയായിരുന്നു ചെറിയ ഐപിഒകള്‍. ഇവ യഥാക്രമം 130 കോടി രൂപയും 165 കോടി രൂപയുമാണ്‌ സമാഹരിച്ചത്‌.

അദാനി വില്‍മാര്‍, വീനസ്‌ പൈപ്പ്‌സ്‌, ഹരിഓം പൈപ്പ്‌സ്‌, വെറാണ്ട ലേര്‍ണിംഗ്‌ എന്നിവ ലിസ്റ്റിംഗിനു ശേഷം 106 ശതമാനം മുതല്‍ 177 ശതമാനം വരെയാണ്‌ നേട്ടം നല്‍കിയത്‌.

X
Top