രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

കഴിഞ്ഞ വർഷം ആർബിഐ പൂട്ടിച്ചത് 17 സഹകരണ ബാങ്കുകള്‍

ഹകരണ ബാങ്കിംഗ് മേഖലയുടെ സാമ്പത്തിക സുസ്ഥിരത സംബന്ധിച്ച ആശങ്കകകളുയര്‍ത്തി കഴിഞ്ഞ വര്‍ഷം മാത്രം പൂട്ടിയത് പതിനേഴോളം ബാങ്കുകള്‍.

സഹകരണ ബാങ്കുകളുടെ നടത്തിപ്പിലെ പാളിച്ചകള്‍ കാരണം റിസര്‍വ് ബാങ്ക് ഏറ്റവും കൂടുതല്‍ ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കിയതും കഴിഞ്ഞ വര്‍ഷമാണ്. പൂട്ടിയതില്‍ അര ഡസന് മേല്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളാണ്.

2014ന് ശേഷം മൊത്തം 60 സഹകരണ ബാങ്കുകളാണ് രാജ്യത്ത് പൂട്ടിയത്. അര്‍ബന്‍, റൂറല്‍ സഹകരണ ബാങ്കുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. 2022ല്‍ 12 സഹകരണ ബാങ്കുകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

നിലവില്‍ 39 അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സഹകരണ ബാങ്കുകള്‍ ബാങ്കിംഗ് റെഗുലേഷന്‍ നിയമ പ്രകാരം പാപ്പരത്ത നടപടികള്‍ നേരിടുകയാണ്.

ഗുരുതരമായ സാമ്പത്തിക ക്രമക്കേട്, നിയമപരമായി പാലിക്കേണ്ട ആസ്തി – ബാധ്യത അനുപാതത്തിലെ വീഴ്ച എന്നിവയാണ് ഈ ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള കാരണം.

അര്‍ബന്‍ സഹകരണ ബാങ്കുകളുടെ വര്‍ധിച്ച നിഷ്ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്ത് ആകെയുള്ള 1502 അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ആകെ നിഷ്ക്രിയാസ്തി 8.8 ശതമാനമാണ്.

സഹകരണ ബാങ്കുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി നാല് തലത്തിലുള്ള നിയന്ത്രണ നടപടികള്‍ റിസര്‍വ് ബാങ്ക് ആവിഷ്കരിക്കുന്നുണ്ട്.

കംപ്ലയന്‍സ്, റിസ്ക് മാനേജ്മെന്‍റ്, ആഭ്യന്തര ഓഡിറ്റ് എന്നിവയ്ക്കാണ് ആര്‍ബിഐ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

അതേ സമയം കഴിഞ്ഞ വര്‍ഷം ചില സഹകരണ ബാങ്കുകള്‍ പുനരുജ്ജീവിപ്പിച്ചിട്ടുമുണ്ട്. യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്കുമായി ലയിപ്പിച്ച പഞ്ചാബ് ആന്‍റ് മഹാരാഷ്ട്ര സഹകരണ ബാങ്ക് ഉള്‍പ്പെടുന്ന മൂന്ന് ബാങ്കുകളാണ് ഇത്തരത്തില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്.

X
Top