ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ജെസി ഫ്ലവേഴ്‌സ് എആർസിയെ കിട്ടാക്കടം വിൽക്കുന്നതിനുള്ള സംയുക്ത സംരംഭ പങ്കാളിയാക്കി യെസ് ബാങ്ക്

ഡൽഹി: യെസ് ബാങ്ക് ലിമിറ്റഡിന്റെ ബോർഡ്, ബാങ്കിന്റെ ₹ 48,000 കോടിയുടെ (ഏകദേശം 6 ബില്യൺ ഡോളർ) കിട്ടാക്കടങ്ങൾ വിൽക്കുന്നതിനുള്ള സംയുക്ത സംരംഭ പങ്കാളിയാകാൻ ഏറ്റവും ഉയർന്ന ലേലക്കാരനായ ജെസി ഫ്ലവേഴ്‌സ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയെ തിരഞ്ഞെടുത്തു. തങ്ങളുടെ ബോർഡ് ക്രെഡിറ്റ് കമ്മിറ്റിയുടെ അന്തിമ അംഗീകാരത്തോടെ, വിൽപനയുമായി ബന്ധപ്പെട്ട് തന്ത്രപരമായ പങ്കാളിത്തത്തിനായി ജെസിഎഫ് എആർസി എൽഎൽസി, ജെസി ഫ്ലവേഴ്സ് അസറ്റ് റീകൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് (JC Flowers ARC) എന്നിവയുമായി ബൈൻഡിംഗ് ടേം ഷീറ്റിൽ ഒപ്പുവെച്ചതായി ബാങ്ക് അറിയിച്ചിരുന്നു. ടേം ഷീറ്റ് ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. അതനുസരിച്ച്, 48,000 കോടി രൂപ വരെയുള്ള ബാങ്കിന്റെ തിരിച്ചറിഞ്ഞ സ്ട്രെസ്ഡ് ലോൺ പോർട്ട്‌ഫോളിയോയുടെ നിർദ്ദിഷ്ട വിൽപ്പനയ്ക്ക് ജെസി ഫ്ലവേഴ്‌സ് എആർസി അടിസ്ഥാന ലേലക്കാരനാകും.

യെസ് ബാങ്കിന്റെ 48,000 കോടി രൂപയുടെ ബാഡ് ലോൺ ബുക്കിന്റെ മൂല്യം 12,107 കോടി രൂപയായി ജെസി ഫ്‌ളവേഴ്‌സ് കണക്കാക്കിയിട്ടുണ്ട്. സാധ്യതയുള്ള വാങ്ങുന്നവർക്കായി സ്വിസ് ചലഞ്ച് ലേല പ്രക്രിയ 15 ന് ആരംഭിക്കും. യെസ് ബാങ്കിന്റെ കിട്ടാക്കടങ്ങൾ വാങ്ങാനുള്ള മത്സരത്തിലായിരുന്ന അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സെറിബ്രസ് കാപ്പിറ്റൽ, സ്വിസ് ചലഞ്ചിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. സ്വിസ് ചലഞ്ച് രീതി സാധാരണയായി നിഷ്ക്രിയ ആസ്തികൾ (എൻപിഎ) വാങ്ങുന്നതിനും വിൽക്കുന്നതിനും വേണ്ടിയാണ് നടത്തുന്നത്. കൂടാതെ ജെസി ഫ്‌ളവേഴ്‌സ് എ ആർസിയുടെ 20% ഓഹരികൾക്കായി 400 കോടി രൂപ നിക്ഷേപിക്കാൻ യെസ് ബാങ്കിന് ഈ കരാർ വഴിയൊരുക്കും.

മുംബൈ ആസ്ഥാനമായുള്ള സ്ഥാപനം അതിന്റെ ഓഹരി വിൽപ്പനയ്ക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.  ഈ നിർദിഷ്ട ഇടപാട് യെസ് ബാങ്കിന് അതിന്റെ കിട്ടാക്കടം പൂർണമായി മാറ്റാനും ബിസിനസ് വളർച്ചയ്ക്ക് കൂടുതൽ മൂലധനം സ്വരൂപിക്കാനും വഴിയൊരുക്കും. 

X
Top