2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

വിദേശ നാണ്യ വിനിമയ രംഗത്ത് വൻ മാറ്റം; എഫ്എഫ്എംസി ലൈസൻസുകൾ ആർബിഐ നിർത്തലാക്കുന്നു?

മുംബൈ: ഇന്ത്യയിലെ വിദേശ നാണ്യ വിനിമയ വിപണിയിൽ ദീർഘകാലമായി നിലനിന്നിരുന്ന ഫുൾ ഫ്ലെഡ്ജ് മണി ചേഞ്ചേഴ്സ് ലൈസൻസുകൾ ഇനിമുതൽ നൽകേണ്ടതില്ലെന്ന് റിസർവ് ബാങ്ക് തീരുമാനിച്ചു. പകരം, അംഗീകൃത ഡീലർമാർ (ബാങ്കുകൾ) നിയമിക്കുന്ന ‘ഫോറെക്സ് കറസ്‌പോണ്ടന്റ്സ്’ എന്ന പുതിയ വിഭാഗം ഇടനിലക്കാരെ വിപണിയിൽ അവതരിപ്പിക്കും.

പുതിയ നിയമപ്രകാരം എഫ്.എഫ്.എം.സികൾക്ക് പുതിയ ഫ്രാഞ്ചൈസി കരാറുകളിൽ ഏർപ്പെടാൻ സാധിക്കില്ലെന്നു മാത്രമല്ല, നിലവിലുള്ള ശൃംഖലകൾ രണ്ട് വർഷത്തിനുള്ളിൽ നിർത്തലാക്കുകയും വേണം. ബാങ്കുകൾക്ക് കീഴിൽ ഏജന്റുമാരായി പ്രവർത്തിക്കുന്ന ഈ ഫോറെക്സ് കറസ്‌പോണ്ടന്റുകൾക്ക് വിദേശ കറൻസി നോട്ടുകളും ട്രാവലേഴ്സ് ചെക്കുകളും വാങ്ങാനും വിൽക്കാനും അനുമതിയുണ്ടാകും.

വിനിമയ രംഗത്തെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനായി മൂന്ന് തരം അംഗീകാരങ്ങളാണ് പുതിയ ചട്ടക്കൂടിൽ ആർ.ബി.ഐ വിഭാവനം ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് എ.ഡി കാറ്റഗറി-I ലൈസൻസുകൾ ബാങ്കുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുമ്പോൾ, 10 കോടി രൂപ ആസ്തിയുള്ള സ്ഥാപനങ്ങൾക്ക് എ.ഡി കാറ്റഗറി-II ലൈസൻസിന് അപേക്ഷിക്കാം. ഇവർക്ക് 25 ലക്ഷം രൂപ വരെയുള്ള വിദേശ വ്യാപാര ഇടപാടുകൾ കൈകാര്യം ചെയ്യാൻ സാധിക്കും.

കൂടാതെ, രണ്ട് കോടി രൂപ ആസ്തിയുള്ള സ്ഥാപനങ്ങൾക്കായി എ.ഡി കാറ്റഗറി-III എന്ന പുതിയ വിഭാഗവും രൂപീകരിച്ചിട്ടുണ്ട്. ഈ പരിഷ്കാരങ്ങളിലൂടെ വിദേശ നാണ്യ വിനിമയ രംഗത്തെ പ്രവേശന തടസ്സങ്ങൾ നീക്കാനും കൂടുതൽ സുതാര്യമായ ഇടപാടുകൾ ഉറപ്പാക്കാനുമാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്.

X
Top