പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

സെപ്തംബറിൽ ഓഹരി വിപണിയിൽ ശ്രദ്ധിക്കേണ്ടതെന്ത്?

ന്ത്യൻ ആഭ്യന്തര വിപണി സൂചികകൾ റെക്കോർഡുകൾ തകർത്ത മുന്നേറ്റമാണ് ആഗസ്റ്റ് മാസത്തിൽ നടത്തിയത്. വിശാല വിപണികളിൽ കുതിപ്പ് പ്രകടമായതിനൊപ്പം സ്മാൾക്യാപ് സൂചികയും ഉയർച്ച നേടി.

ബി.എസ്.ഇ സ്മാൾക്യാപ് ഇൻഡെക്സ് ബെഞ്ച്മാർക്ക് സൂചികയായ ബി.എസ്.ഇയെ മറികടക്കുന്ന പ്രകടനം കാഴ്ച്ച വെച്ചു. ഇത്തരത്തിൽ ആഗസ്റ്റിൽ 197 സ്മാൾക്യാപ് ഓഹരികൾ ഇരട്ടയക്ക നേട്ടം നൽകി.

ഇതിൽ ഗോൾഡിയം ഇന്റർനാഷണൽ ഓഹരിയാണ് 71% എന്ന നിലയിൽ കൂടുതൽ നേട്ടം നൽകിയത്. സെപ്തംബറിൽ ഓഹരി വിപണിയിൽ ശ്രദ്ധിക്കേണ്ട കാര്യമടക്കമുള്ള വിവരങ്ങൾ.

സ്മാൾക്യാപ് സൂചികയിലെ ഓതം ഇൻവെസ്റ്റ്മെന്റ്, പനേസിയ ബയോടെക്, എഡിൽവയ്സ് ഫിനാൻഷ്യൽ സർവീസസ്, കിറ്റെക്സ് ഗാർമെന്റ്സ്, ഗോഡ്ഫ്രെ ഫിലിപ്സ്, RPSG വെഞ്ച്വേഴ്സ് എന്നീ ഓഹരികൾ 50 ശതമാനത്തിലധികം നേട്ടം നൽകി.

ബി.എസ്.ഇ 500 സൂചികയിൽ ഉൾപ്പെടുന്ന 59 ഓഹരികൾ ഇരട്ടയക്ക നേട്ടമാണ് നൽകിയിരിക്കുന്നത്. ഇവയിൽ എഡിൽവെയ്സ് ഫിനാൻഷ്യൽ സർവീസസ്, ഗോഡ്ഫ്രെ, പി.സി.ബി.എൽ ഓഹരികൾ 50 ശതമാനത്തിലധികം റിട്ടേൺ‌ നൽകി.

മിഡ്ക്യാപ് സൂചികയിൽ 14 ഓഹരികളാണ് ഡബിൾ ഡിജിറ്റ് റിട്ടേൺ നൽകിയിരിക്കുന്നത്. ഇവയിൽ ഓയിൽ ഇന്ത്യയാണ് 28% എന്ന തോതിൽ ഉയർന്ന നേട്ടം നൽകിയത്. ട്രെന്റ്, പി.ബി ഫിൻടെക് ഓഹരികൾ 20% ലാഭമാണ് നിക്ഷേപകർക്ക് നൽകിയത്.

സെൻസെക്സ് ബ്ലൂചിപ്പ് ഓഹരികൾ മിക്സഡായ പ്രകടനമാണ് ഇക്കാലയളവിൽ നടത്തിയിരിക്കുന്നത്. ബെഞ്ച്മാർക്കിലെ 20 ഓഹരികൾ പോസിറ്റീവ് റിട്ടേൺ നൽകി. ഇവയിൽ ബജാജ് ഫിൻെസർവ്, എച്ച്.സി.എൽ ടെക്, ഭാരതി എയർടെൽ എന്നീ ഓഹരികളാണ് കൂടുതൽ നേട്ടം നൽകിയിരിക്കുന്നത്.

സെക്ടറുകൾ പരിഗണിക്കുമ്പോൾ ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യൂറബിൾസ്, ഐ.ടി എന്നിവ മികച്ച തോതിൽ ഉയർന്നു. ഹെൽത്ത് കെയർ സെക്ടറിൽ മാത്രം 35 ഓഹരികൾ ഇരട്ടയക്ക നേട്ടം നൽകിയിട്ടുണ്ട്. ഇതിൽ പനേസിയ ബയോടെക് 58% എന്ന തോതിൽ കൂടുതൽ നേട്ടം നൽകിയിരിക്കുന്നു.

സെപ്തംബറിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുതിയ ട്രിഗറുകൾ ഇല്ലാതിരിന്നിട്ടും ആഗസ്റ്റ് അവസാനത്തിൽ വിശാല വിപണി സൂചികകളിൽ റിക്കവറി ട്രെൻഡ് പ്രകടമായി.

സൂചികകൾ പുതിയ ഉയരങ്ങളിലെത്താൻ ആഭ്യന്തരമായ പണമൊഴുക്ക്, ഫെഡ് റേറ്റ് പ്രതീക്ഷകൾ എന്നിവ പ്രധാന കാരണങ്ങളായി. സെപ്തംബറിലെ ഫെഡ് നയ തീരുമാനം വിപണികളെ സ്വാധീനിക്കും.

പലിശ കുറയുമെന്ന പ്രഖ്യാപനം ഉണ്ടായാൽ അത് സൂചികകൾക്ക് ഊർജ്ജം പകരുമെന്ന് വിലയിരുത്തപ്പെടുന്നു.

വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണികളിൽ പോസിറ്റീവ് സമീപനം സ്വീകരിക്കുന്നതും ആകെയുള്ള ട്രെൻഡ് ബുള്ളിഷായി നിൽക്കാൻ സഹായിക്കുന്നു. മികച്ച മൺസൂൺ സീസൺ, റിസർവോയർ ലെവൽ ശേഷി വർധന തുടങ്ങിയവ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജമേകും. ഇത് ചിലവഴിക്കലുകളിലും പ്രതിഫലിക്കും.

എന്നാൽ നിലവിൽ പുറത്തു വന്നിരിക്കുന്ന ഒന്നാം പാദത്തിലെ ജി.ഡി.പി കണക്കുകളായിരിക്കും ഉടൻ വിപണിയെ സ്വാധീനിക്കുക. പുതിയ കണക്കുകളിൽ ജി.ഡി.പി വളർച്ച 15 മാസത്തെ താഴ്ന്ന നിലയിലാണ്.

നിലവിൽ നിക്ഷേപകർ നിലവിൽ ജാഗ്രത പാലിക്കണമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് വിഭാഗം മേധാവി വിനോദ് നായർ പറയുന്നു. വിപണിയിൽ വാല്യുവേഷൻ ഉയർന്നു നിൽക്കുന്നതിനാൽ നിക്ഷേപകർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്.

ഡിഫൻസീവ്, വാല്യു സ്റ്റോക്കുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ വിപണിയിലുണ്ടായ അപ്ട്രെൻഡ് പ്രധാനമായും ആഗോള വിപണികളുടെ ചുവടു പിടിച്ചും, വിദേശ നിക്ഷേപം വർധിച്ചതിനാലും ഉണ്ടായതാണെന്ന് റെലിഗെയർ ബ്രോക്കിങ് റിസർച്ച് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു.

ഈ പോസിറ്റീവ് സെന്റിമെന്റ്സ് തുടരാനാണ് സാധ്യത.

സെക്ടറുകളിൽ ഐ.ടി സ്ഥിരതയോടെ കരുത്ത് പ്രകടമാക്കുന്നു. മറ്റ് സെക്ടറുകളിൽ സെലക്ടീവ് മൂവ്മെന്റുകളാണ് ഉണ്ടാകുന്നത്.

ട്രേഡർമാർ താരതമ്യേന മികച്ച പ്രകടനം നടത്തുന്ന ഓഹരികൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

X
Top