ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരും

ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ന്യൂഡൽഹി: ഇന്ത്യ ന്യൂസിലാൻഡ് വ്യാപാര കരാ‍ർ യാഥാ‍ർഥ്യമായതോടെ ഇന്ത്യയിലേക്ക് എത്തുന്ന നിക്ഷേപം രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയിലും മുതൽക്കൂട്ടാകും. അടുത്ത 15 വർഷത്തിനുള്ളിൽ ഏകദേശം 1.6 – ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ന്യൂസിലാൻഡ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് ഉണർവേകും.

കരാർ പ്രാബല്യത്തിൽ വരുന്നതു മുതൽ ഇന്ത്യയിൽ നിന്ന് ന്യൂസിലൻഡിലേക്ക് കയറ്റുമതി ചെയ്യുന്ന 8,284 ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡ് വിപണിയിൽ നികുതി നൽകേണ്ടതില്ല. നേരത്തെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 2.2 ശതമാനം മുതൽ നികുതി ഈടാക്കിയിരുന്നു. തുണിത്തരങ്ങൾ, സെറാമിക്സ് ഉൽപ്പന്നങ്ങൾ, ഓട്ടോമൊബൈൽ എന്നിവയുൾപ്പെടെ ഏകദേശം 450 ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ നികുതി നൽകേണ്ടിയിരുന്നു.

വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ എന്നിവയുടെ കയറ്റുമതിക്കും ഇത് വലിയ നേട്ടമാകും. തുകൽ ഉൽപ്പന്നങ്ങൾക്കും പാദരക്ഷകൾക്കും ഏ‍ർപ്പെടുത്തിയിരുന്ന നിരക്ക് 5 ശതമാനത്തിൽ നിന്ന് പൂജ്യമായി കുറച്ചു.

ഇന്ത്യയുടെ തുകൽ പാദരക്ഷ ഉൽപാദനത്തിന്റെ ഏകദേശം 75 ശതമാനവും ആഗ്രയിൽ നിന്നാണ്. ഇത് ആഗ്രയ്ക്ക് വലിയ നേട്ടമാകും എന്നാണ് സൂചന. വരും വ‍ർഷങ്ങളിൽ തുകൽ, തുകൽ അധിഷ്ഠിത വ്യവസായങ്ങളുടെ പ്രത്യേകിച്ച് പാദരക്ഷാ വിപണിയുടെ മൂല്യം കുതിച്ചുയർന്നേക്കും.

ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളിൽ തുണിത്തരങ്ങൾ, തുകൽ എന്നിവ കൂടാതെ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് ഉൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ന്യൂസിലാൻഡിൽ താമസിക്കുന്ന ഏകദേശം മൂന്ന് ലക്ഷം ഇന്ത്യൻ വംശജർക്കും കരാ‍ർ സഹായകരമാകും. ഇന്ത്യൻ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ ഇനി കൂടുതലായി ലഭ്യമാകും.

ആരോഗ്യമേഖലയിൽ തുറക്കുന്നത് വലിയ സാധ്യതകൾ
അതുപോലെ ആയുർവേദം, യോഗ, പ്രകൃതിചികിത്സ, സിദ്ധ, ഹോമിയോപ്പതി എന്നിവയോടൊപ്പം മാവോറി ആരോഗ്യ രീതികളും ന്യൂസിലൻഡ് ഔദ്യോഗികമായി അംഗീകരിക്കും. കൂടാതെ ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ മേഖലക്കും ഗുണമുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, യൂറോപ്യൻ മെഡിസിൻസ് ഏജൻസി, യുകെയിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി എന്നിവയുൾപ്പെടെ നൽകുന്ന ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജിഎംപി), ഗുഡ് ക്ലിനിക്കൽ പ്രാക്ടീസ് (ജിസിപി) പരിശോധനാ റിപ്പോർട്ടുകൾ ന്യൂസിലാൻഡ് സർക്കാർ ഇനി സ്വീകരിക്കും. ഇത് ഒന്നിലധികം പരിശോധനകൾ ഒഴിവാക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യും.

X
Top