യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ലോജിസ്റ്റിക്‌സ്‌ ഐപിഒകള്‍ നിരയായി എത്തുന്നു

മുംബൈ: ഇന്ത്യയിലെ ലോജിസ്റ്റിക്‌സ്‌ മേഖല പുതിയ ഐപിഒ സൈക്കിളിലേക്ക്‌ കടക്കുന്നു. അര ഡസനിലേറെ ലോജിസ്റ്റിക്‌സ്‌ കമ്പനികളാണ്‌ പബ്ലിക്‌ ഇഷ്യു നടത്താന്‍ ഒരുങ്ങുന്നത്‌.

സ്‌കൈവേസ്‌ എയര്‍വേയ്‌സ്‌, സിജെ ഡാര്‍ഡ്‌ ലോജിസ്റ്റിക്‌സ്‌, ലീപ്‌ ഇന്ത്യ, കാലിബര്‍ മൈനിംഗ്‌ & ലോജിസ്റ്റിക്‌സ്‌, ഷിപ്പ്‌റോക്കറ്റ്‌, ഹൊറൈസണ്‍ ഇന്റസ്‌ട്രിയല്‍ പാര്‍ക്ക്‌സ്‌, യാതായത്‌ കോര്‍പ്പറേഷന്‍ എന്നീ ലോജിസ്റ്റിക്‌സ്‌ കമ്പനികള്‍ സെബിക്ക്‌ പ്രോസ്‌പെക്‌ടസ്‌ സമര്‍പ്പിച്ചു. ഈ കമ്പനികള്‍ മൊത്തം 8000-9000 കോടി രൂപയാണ്‌ ഐപിഒകള്‍ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്‌.

അടുത്ത ത്രൈമാസങ്ങളില്‍ ഈ ഐപിഒകള്‍ വിപണിയിലെത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു. ലോജിസ്റ്റിക്‌സ്‌ മേഖലയുടെ ശക്തമായ വളര്‍ച്ചയ്‌ക്ക്‌ അരങ്ങൊരുങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ്‌ ഫണ്ട്‌ സമാഹരണം ലക്ഷ്യമിട്ട്‌ കൂടുതല്‍ ലോജിസ്റ്റിക്‌സ്‌ കമ്പനികള്‍ ലിസ്റ്റ്‌ ചെയ്യാന്‍ ഒരുങ്ങുന്നത്‌.

നിലവില്‍ ഈ മേഖലയില്‍ നിന്ന്‌ എട്ട്‌ കമ്പനികള്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

X
Top