ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഓണ്‍ഇഎംഐ ഐപിഒ നാളെ മുതല്‍

വായ്‌പാ സേവനം നല്‍കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കിഷ്‌തയുടെ പ്രവര്‍ത്തനം നടത്തുന്ന ഓണ്‍ഇഎംഐ ടെക്‌നോളജി സൊല്യൂഷന്‍സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഏപ്രില്‍ 30ന്‌ ആരംഭിക്കും. മെയ്‌ അഞ്ച്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

162-171 രൂപയാണ്‌ ഇഷ്യു വില. ഒരു രൂപ ഫേസ്‌ വാല്യുവുള്ള 87 ഓഹരികള്‍ ഉള്‍പ്പെടുന്നതാണ്‌ ഒരു ലോട്ട്‌. മെയ്‌ ആറിന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. മെയ്‌ എട്ടിന്‌ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

925.92 കോടി രൂപയാണ്‌ ഓണ്‍ഇഎംഐ ടെക്‌നോളജി സൊല്യൂഷന്‍സ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 850 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 75.92 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഒഎഫ്‌എസ്‌ വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ്‌ ഓഹരി വില്‍പ്പന നടത്തുന്നത്‌.

X
Top