അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

വിദേശ നിക്ഷേപകര്‍ ഏപ്രിലില്‍ ഇതുവരെ പിന്‍വലിച്ചത് 43,967കോടി രൂപ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ മാര്‍ച്ചില്‍ 1.17 ലക്ഷം കോടി രൂപയുടെ വില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏപ്രിലിലും വില്‍പ്പന തുടരുകയാണ്‌. ഏപ്രിലില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 43,967 കോടി രൂപയുടെ വില്‍പ്പന നടത്തി.

കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം 8827.87 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപകര്‍ നടത്തിയത്‌. 2026ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ മൊത്തം വില്‍പ്പന 1.75 ലക്ഷം കോടി രൂപയായി.

ഫെബ്രുവരിയില്‍ 22,615 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ്‌ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞത്‌. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന്‌ ക്രൂഡ്‌ ഓയില്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യത്തിലുണ്ടായ തുടര്‍ച്ചയായ ഇടിവും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വില്‍പ്പനയ്‌ക്ക്‌ പ്രേരിപ്പിച്ച ഘടകങ്ങളാണ്‌.

യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുകയാണ്‌ ചെയ്യുന്നത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒരു മാസം നടത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണ്‌ മാര്‍ച്ചില്‍ കണ്ടത്‌. ഇറാനുമായി യുഎസ്സും ഇസ്രയേലും യുദ്ധത്തില്‍ ഏര്‍പ്പെട്ടതോടെ ആഗോള തലത്തില്‍ ഓഹരി വിപണികളിലുണ്ടായ ഇടിവാണ്‌ ഇന്ത്യയിലും പ്രതിഫലിച്ചത്‌.

ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 100 യുഎസ്‌ ഡോളറിന്‌ മുകളിലേക്ക്‌ ഉയര്‍ന്നത്‌ ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക്‌ നയിക്കുമെന്ന ആശങ്ക വിദേശ നിക്ഷേപകരെ ഓഹരി വിപണിയിലെ വില്‍പ്പനയ്‌ക്ക്‌ പ്രേരിപ്പിച്ച ഘടകമാണ്‌.

X
Top