പശ്ചിമേഷ്യൻ സംഘർഷം: ലോകത്തെ കപ്പൽ കമ്പനികളുടെ കണ്ണ് കേരളത്തിലേക്ക്ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യഅടിസ്ഥാന സൗകര്യ മേഖലകളുടെ ഉൽപ്പാദനത്തിൽ 0.4% ഇടിവ്ഇന്ത്യ-ചൈന അരി വ്യാപാരത്തർക്കം: മൂന്ന് ഇന്ത്യൻ കമ്പനികളുടെ ഇറക്കുമതി ലൈസൻസ് റദ്ദാക്കിഇന്ത്യയിലെ ആദ്യ വൻകിട സ്വകാര്യ സ്വർണഖനി തുറക്കുന്നു

അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ ഏപ്രിലില്‍ കുതിച്ചത് 45%

രിടവേളയ്ക്കു ശേഷം അനില്‍ അംബാനി ഓഹരിയായ റിലയന്‍സ് പവര്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. 2026 ഏപ്രിലില്‍ മാത്രം ഓഹരി 45% കുതിപ്പാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് അവസാന ട്രേഡിംഗ് സെഷനില്‍ ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത് 20.36 രൂപയില്‍ ആയിരുന്നു. എന്നാല്‍ നിലവില്‍ ഇത് 30 രൂപയോട് അടുക്കുന്നു.

മാര്‍ച്ച് 31 നും, ഏപ്രില്‍ 21 നും ഇടയില്‍ ഓഹരി 45 ശതമാനത്തിലേറെ വളര്‍ന്നു കഴിഞ്ഞു. അതേസമയം നിരവധി തവണ നിക്ഷേപകരെ കരയിപ്പിച്ച ഓഹരിയുടെ മുന്നേറ്റത്തില്‍ പല നിക്ഷേപകരും ആശയക്കുഴപ്പത്തിലാണ്. ചരിത്രം ആവര്‍ത്തിക്കുമോ എന്ന ഭയം അവര്‍ക്കുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തിലെ ഫലവും ഉടന്‍ പുറത്തുവരാനിരിക്കേ ഓഹരി വിപണികളില്‍ ടോപ്പ് ട്രെന്‍ഡിംഗ് ആണ്.

ഓഹരി കുതിപ്പിന്റെ കാരണങ്ങള്‍
അതെസമയം ഓഹരി കുതിപ്പിനെ പിന്തുണയ്ക്കുന്ന നിരവധി കാര്യങ്ങള്‍ നിലവില്‍ കാണാന്‍ സാധിക്കും. ഇതില്‍ ഏറ്റവും പ്രധാനം കടം പുനഃക്രമീകരണം, ബിസിനസ് ഫോക്കസിലെ തന്ത്രപരമായ മാറ്റം, സാങ്കേതിക മുന്നേറ്റങ്ങള്‍ എന്നിവയാണ്.

സ്റ്റാന്‍ഡലോണ്‍ അടിസ്ഥാനത്തില്‍ ഓഹരി കടം രഹിത സ്റ്റാറ്റസ് കൈവരിച്ചിട്ടുണ്ട്. ഇത് ബാലന്‍സ് ഷീറ്റ് ഗണ്യമായി മെച്ചപ്പെടുത്തി. കൂടാതെ ഉയര്‍ന്ന ലിവറേജിനെക്കുറിച്ചുള്ള ദീര്‍ഘകാല നിക്ഷേപക ആശങ്കകള്‍ ലഘൂകരിച്ചു.

2025 സാമ്പത്തിക വര്‍ഷത്തോടെ കമ്പനി ലാഭത്തിലേക്ക് മടങ്ങി. സാസന്‍, റോസ പവര്‍ പ്ലാന്റുകള്‍ പോലുള്ള ആസ്തികള്‍ സ്ഥിരമായ പ്രവര്‍ത്തന മികവ് കാണിക്കുന്നുണ്ട്. പുനഃരുപയോഗ ഊര്‍ജ്ജത്തിലേക്കുള്ള കമ്പനിയുടെ ശ്രദ്ധ, പ്രത്യേകിച്ച് സോളാര്‍, ബാറ്ററി സംഭരണ പദ്ധതികളിലേക്കുള്ള മാറ്റം പോസിറ്റീവ് ആണ്.

ഉടന്‍ പുറത്തുവരാനിരിക്കുന്ന ക്യു 4 ഫലങ്ങളും പ്രതീക്ഷ പകരുന്ന ഘടകമാണ്. നാലാം പാദ സാമ്പത്തിക ഫലങ്ങള്‍ സുസ്ഥിരമായ ഊര്‍ജ്ജം പകരുമെന്ന് കരുതുന്നു. സ്റ്റോക്ക് 20 രൂപ ലെവലിലെ തടസം മറികടക്കുകയും, പ്രതിവാര ചാര്‍ട്ടുകളില്‍ വ്യക്തമായ ട്രെന്‍ഡ്ലൈന്‍ ബ്രേക്ക്ഔട്ട് നേടുകയും ചെയ്തു. ഇതു വാങ്ങല്‍ ആക്കം വര്‍ധിപ്പിച്ചു.

ഓഹരി പ്രവചനങ്ങള്‍
നിലവില്‍ 30 രൂപയോട് അടുക്കന്ന ഓഹരിക്ക് ആനന്ദ് രതിയിലെ ഗണേഷ് ഡോങ്ക്ര പ്രതീക്ഷിക്കുന്ന ഉടനടി പ്രതിരോധം 36- 40 രൂപ റേഞ്ചിലാണ്. ഈ ലെവലിന് മുകളിലുള്ള നീക്കം ഓഹരിയെ 45 രൂപയിലേയ്ക്ക് നയിച്ചേക്കാമെന്നും കൂട്ടിച്ചേര്‍ക്കുന്നു.

അതായത് ഓഹരിയുടെ ഹ്രസ്വകാല ലക്ഷ്യം 36- 40 രൂപയും, ഇടത്തരം ലക്ഷ്യം 45 രൂപയും ആണ്. സ്‌റ്റോപ്പ് ലോസ് 20 രൂപയില്‍ കാണുന്നു. അതേസമയം പുതിയ നിക്ഷേപങ്ങള്‍ക്ക് മുമ്പ് നാലാം പാദ ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നതും ഒരു നല്ല തന്ത്രമായിരിക്കുമെന്ന് വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

റിലയന്‍സ് പവര്‍: ഒറ്റനോട്ടത്തില്‍

  • നിലവിലെ ഓഹരി വില: 29.3 രൂപ
  • നിലവിലെ വിപണി മൂല്യം: 12,134 കോടി രൂപ
  • 52 വീക്ക് ഹൈ/ ലോ: 76.5 രൂപ/ 20.2 രൂപ
  • സ്‌റ്റോക്ക് പിഇ: 43
  • ബുക്ക്‌വാല്യൂ: 39.9 രൂപ
  • ഡിവിഡന്റ്: 0.00%
  • ആര്‍ഒസിഇ: 6.15%
  • ആര്‍ഒഇ: -1.08%
  • മുഖവില: 10 രൂപ

X
Top