100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

വിദേശ നിക്ഷേപകര്‍ വീണ്ടും ഓഹരികള്‍ വാങ്ങുന്നു

മുംബൈ: തുടര്‍ച്ചയായ വില്‍പ്പനയ്‌ക്കു ശേഷം കഴിഞ്ഞ ഏഴ്‌ വ്യാപാര ദിനങ്ങളില്‍ ആറിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അറ്റവില്‍പ്പന നടത്തി.

ഏപ്രില്‍ 10 മുതല്‍ 21 വരെയുള്ള ഏഴ്‌ വ്യാപാര ദിനങ്ങളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 8000 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയതായി എന്‍എസ്‌ഡിഎല്‍ വ്യക്തമാക്കുന്നു. ഇതില്‍ 6500 കോടി രൂപ ദ്വിതീയ വിപണിയിലും 1500 കോടി രൂപ പ്രാഥമിക വിപണിയിലുമാണ്‌ നിക്ഷേപിച്ചത്‌.

യുഎസ്‌-ഇറാന്‍ സംഘര്‍ഷത്തിന്‌ അയവ്‌ വന്നതിനെ തുടര്‍ന്നാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും നിക്ഷേപം തുടങ്ങിയത്‌. ഏപ്രിലില്‍ സെന്‍സെക്‌സും നിഫ്‌റ്റിയും ഏകദേശം 9.2 ശതമാനമാണ്‌ ഉയര്‍ന്നത്‌.

തുടര്‍ച്ചയായ വില്‍പ്പനക്കു ശേഷം താഴ്‌ന്ന നിലവാരത്തില്‍ ആകര്‍ഷകമായ മൂല്യത്തില്‍ ഓഹരികള്‍ വാങ്ങാന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മുന്നോട്ടുവരികയാണ്‌ ചെയ്‌തതെന്ന്‌ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു.

2026 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1.6 ലക്ഷം കോടി രൂപയുടെ വില്‍പ്പന നടത്തിയിരുന്നു.

X
Top